ADVERTISEMENT
നരബലി കേസ് നാടാകെ വിഷമത്തോടെ കേട്ട വാര്‍ത്ത തുടര്‍ക്കഥ ഞെട്ടിക്കുന്നതാണെന്നും മന്ത്രി വി എന്‍ വാസവന്‍. ദുര്‍മന്ത്രവാദം ഒറ്റപ്പെട്ട സംഭവം അല്ല എന്നതാണ് കാണുന്നത്. ഏറ്റവും ഗൗരവമായി ഇതിനെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.
ദുരാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ ഒന്നായി പോരാടണം. എല്ലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും ഒരുമിച്ച് ഇതിനെതിരെ പോരാടും. നിയമം കൊണ്ട് മാത്രം ഇതിനെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
100% സാക്ഷരതയില്‍ നില്‍ക്കുന്ന സാംസ്‌കാരിക കേരളം തല കുനിഞ്ഞു നില്‍ക്കുന്ന സാഹചര്യമാണ് ഇതെന്നും.ഇതിനെതിരെ സാംസ്‌കാരിക സ്ഥാപനങ്ങളെ ചേര്‍ത്ത് ക്യാമ്പയിന്‍ സര്‍ക്കാര്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജനകീയ മിഷന്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി കെ രാജനും അറിയിച്ചു.അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊളളുമെന്നും മന്ത്രി പ്രതികരിച്ചു.
നാട് അപമാനം കൊണ്ട് തല താഴ്‌ത്തേണ്ട അവസ്ഥയാണെന്നും കക്ഷി രാഷ്ട്രീയ ഭേദമന്യേ സമൂഹം ഇത്തരക്കാര്‍ക്കെതിരെ രംഗത്തിറങ്ങണമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.