Rima kallingal; സീറോ മേക്കപ്പിൽ തിളങ്ങി റിമ കല്ലിങ്കൽ; പുതിയ ബീച്ച് ഫോട്ടോഷൂട്ട് വൈറൽ

അവധിക്കാല യാത്രകളും ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സൃഷ്ടിക്കുന്ന താരമാണ് റിമ കല്ലിങ്കൽ. കഴിഞ്ഞ വർഷം ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവിനൊപ്പം നടത്തിയ അവധിക്കാല യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ, റിമ കല്ലിങ്കലിന്‍റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുകയാണ്.

ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

 മിനി ഡ്രസിൽ അധികം മേക്കപ്പൊന്നുമില്ലാതെയാണ് റിമ കല്ലിങ്കൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജെയ്സൻ മാടാനിയാണ് റിമയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. സ്റ്റൈലിസ്റ്റ് കൊഞ്ചിത ജോൺ ആണ്. റിമയുടെ ചിത്രങ്ങൾക്ക് ആരാധകർ മാത്രമല്ല, അടുത്ത സുഹൃത്തുക്കളായ സിനിമാതാരങ്ങളും കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ദർശന രാജേന്ദ്രൻ, അഭിരാമി, കവിത് എസ് നായർ എന്നിവരൊക്കെ ചിത്രങ്ങൾക്ക് രസകരമായ കമന്‍‌റുകൾ നൽകിയിട്ടുണ്ട്.

ജെയ്സൻ മാടാനിയാണ് റിമയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. കൊഞ്ചിത ജോൺ ആണ് സ്റ്റൈലിസ്റ്റ്. മിനി ഡ്രസിൽ അധികം മേക്കപ്പൊന്നുമില്ലാതെയാണ് റിമ കല്ലിങ്കൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.റിമയുടെ ചിത്രങ്ങൾക്ക് ആരാധകർ മാത്രമല്ല, അടുത്ത സുഹൃത്തുക്കളായ സിനിമാതാരങ്ങളും കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ദർശന രാജേന്ദ്രൻ, അഭിരാമി, കവിത് എസ് നായർ എന്നിവരൊക്കെ ചിത്രങ്ങൾക്ക് രസകരമായ കമന്റുകൾ നൽകിയിട്ടുണ്ട്.

‘ഉള്ളിലൊരു സമുദ്രം’ എന്ന് അർത്ഥം വരുന്ന ‘the Ocean Within’ എന്ന ക്യാപ്ഷനോടെയാണ് റിമ കല്ലിങ്കൽ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അധികം തിരയില്ലാത്ത ബീച്ചിൽനിന്നാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ബീച്ചിലെ മരകഷ്ണത്തിൽ ചാഞ്ഞുകിടന്നുകൊണ്ടുള്ള ചിത്രവും, ചെറുതിരയിൽ മുങ്ങി ഉല്ലസിക്കുന്ന ചിത്രങ്ങളുമാണ് ഫോട്ടോഷൂട്ടിലുള്ളത്.

 ടൊവിനൊ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

 1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്ററുറെ സംവിധാനത്തിൽ മധു, പ്രേം നസീർ, വിജയ നിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനഃരാവിഷ്കാരമാണ് 'നീലവെളിച്ചം'. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

2019ൽ റിലീസ് ചെയ്ത വൈറസ് ആണ് റിമയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കഴിഞ്ഞ വര്‍ഷം സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നൊരു സിനിമയിലും അഭിനയിക്കുകയുണ്ടായി.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ആണ് ഇനി പുറത്തിറങ്ങാനുള്ള റിമ കല്ലിങ്കൽ ചിത്രം.

ടൊവിനൊ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി, പൂജാ മോഹൻരാജ്, ദേവകി ഭാഗി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here