Shashi Tharoor: രഹസ്യബാലറ്റില്‍ സന്തുഷ്ടൻ; ശശിതരൂർ

അധ്യക്ഷതെരഞ്ഞെടുപ്പില്‍ ആരെയും ഭയക്കാതെ വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്ത് ശശി തരൂര്‍(shashi tharoor). രഹസ്യബാലറ്റില്‍ സന്തുഷ്ടനെന്നും തരൂര്‍ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ വാശിയേറിയ പ്രചാരണത്തിലാണ് സ്ഥാനാർഥികൾ.

വലിയൊരു വിഭാഗത്തിന്റെ രഹസ്യ പിന്തുണ ഉണ്ടെന്നും 1939ലും 50ലും ഔദ്യോഗിക സ്ഥാനാർഥികൾ പരാജയപ്പെട്ട ചരിത്രമുണ്ടെന്നും തരൂർ പറയുന്നു. അതേസമയം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ, ശശി തരൂരിന് വോട്ട് ചെയ്യാനാഹ്വാനം ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഫ്ലക്സ് ബോർഡ് ഉയർന്നു.

‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് തരൂരിന്റെ ചിത്രം വെച്ചുള്ള ഫ്ലക്സ് ബോർഡിലെ ആഹ്വനം. ശശി തരൂരിനായി കോട്ടയം ഇരാറ്റുപേട്ടയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘ശശി തരൂർ നയിക്കട്ടെ കോൺഗ്രസ് ജയിക്കട്ടെ’ എന്നാണ് ബോർഡിലെ വാചകങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News