‘വെൽക്കം ടു പാരന്റ്ഹുഡ്’; നയൻസിനും വിക്കിയ്ക്കും സമ്മാനവുമായി കാർത്തി; സന്തോഷം പങ്കുവെച്ച് വിഘ്നേഷ്

തെന്നിന്ത്യൻ സിനിമാ ലോകത്തെ ചർച്ചാ വിഷയമാണ് നയൻതാരയും വിഘ്നേഷും. വിവാഹിതരാകുന്നുവെന്ന വാർത്ത പുറത്തുവന്നതു മുതൽ ഇരുവരുമായി ബന്ധപ്പെട്ട ഓരോ ചെറിയ കാര്യങ്ങളും വാർത്തകളാകാറുണ്ട്.

ദിവസങ്ങൾക്ക് മുമ്പാണ് ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന സന്തോഷവാർത്ത വിക്കി സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. ഉലകം ,ഉയിർ എന്ന രണ്ട് ആൺകുട്ടികളാണ് താര ദമ്പതികൾക്ക് പിറന്നത്.

ഇപ്പോഴിതാ മാതാപിതാക്കളുടെ ക്ലബ്ബിലേക്ക് പുതുതായി എത്തിയ നയൻസിനും വിക്കിക്കും ആശംസകളും സമ്മാനങ്ങളും അയച്ചിരിക്കുകയാണ് നടൻ കാർത്തി.വെൽക്കം ടു പാരന്റ്ഹുഡ് … ഗോഡ് ബ്ലെസ് യൂ ഫോർ…എന്നാണ് കാർത്തി നയന്സിനും വിക്കിയ്ക്കും അയച്ച സന്ദേശം. കാർത്തിയുടെ സമ്മാനങ്ങളുടെ ചിത്രങ്ങൾ വിക്കി തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

 മാതാപിതാക്കളുടെ ക്ലബ്ബിലേക്ക് പുതുതായി എത്തിയ നയൻസിനും വിക്കിക്കും ആശംസകളും സമ്മാനങ്ങളും അയച്ചിരിക്കുകയാണ് നടൻ കാർത്തി.

ഒക്ടോബർ ഒമ്പതിനാണ് താരങ്ങൾക്ക്കുഞ്ഞുങ്ങൾ പിറന്നത്. നാല് മാസം മുമ്പാണ് ഇരുവരും വിവാഹിതരായത്. വാടക ഗർഭപാത്രത്തിലൂടെയാണ് താരങ്ങൾക്ക് കുഞ്ഞ് പിറന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയർന്നിരുന്നു.

എന്തായാലും ഈ വിവാദങ്ങൾക്കൊന്നും വിഘ്നേഷും നയൻതാരയും മറുപടി നൽകിയിട്ടില്ല. ജീവിതത്തിലേക്ക് പുതിയ രണ്ട് പേർ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ദമ്പതികൾ.

 കാർത്തിയുടെ സമ്മാനങ്ങളുടെ ചിത്രങ്ങൾ വിക്കി തന്റെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

 വിവാഹ വീഡിയോ എന്നതിലുപരി നയൻതാരയുടെ ജീവിതകഥയാണ് വീഡിയോ എന്നാണ് ഗൗതം മേനോൻ പറഞ്ഞത്. 

അതേസമയം, ഇരുവരുടേയും വിവാഹ വീഡിയോ നെറ്റ്ഫ്ലിക്സിൽ ഉടൻ പുറത്തിറങ്ങും. സംവിധായകൻ ഗൗതം മേനോനാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. വിവാഹ വീഡിയോ എന്നതിലുപരി നയൻതാരയുടെ ജീവിതകഥയാണ് വീഡിയോ എന്നാണ് ഗൗതം മേനോൻ പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News