മലയാലപ്പുഴ ദുർമന്ത്രവാദം ; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി | Malayalapuzha

മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവത്തിൽ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്പി. പ്രതികളെ അറസ്റ്റ് ചെയ്യും.

സമാന സംഭവങ്ങളിൽ ജനങ്ങൾക്കും പോലീസിന് വിവരം കൈമാറാം.മലയാലപ്പുഴ സംഭവം പോലീസ് കാണുന്നത് അതീവ ഗൗരവത്തോടെയാണെന്നും പത്തനംതിട്ട എസ്പി കൈരളി ന്യൂസിനോട് പറഞ്ഞു.

അതേസമയം ജില്ലയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ വാസന്തി മഠം പോലീസ് പൂട്ടി. മലയാലപ്പുഴയിലെ വാസന്തി മഠത്തിലേക്ക് ഡിവൈഎഫ്ഐയും പ്രദേശവാസികളും നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് പോലീസ് നടപടി.

മന്ത്രവാദിനിയെയും ഒപ്പമുള്ള യുവാവിനെയും പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

അതിനിടെ ഇലന്തൂർ നരബലിക്കേസിലെ മൂന്ന് പ്രതികളെയും എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയാക്കുന്നതിനാണ് കസ്റ്റഡിയിൽ നൽകിയത്.

പോലീസ് ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് കോടതി നടപടി. ഇതിനിടെ മനുഷ്യമാംസം ഭക്ഷിച്ചുവെന്ന ആരോപണം പ്രതികൾ നിഷേധിച്ചു.  കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഇരകളെ വലയിലാക്കാൻ ഉപയോഗിച്ച വ്യാജ ഫേസ്ബുക്ക് ചാറ്റുകൾ പോലീസ് വീണ്ടെടുത്തു  . 2019 മുതൽ നടത്തിയ ചാറ്റുകൾ അടങ്ങുന്ന നൂറോളം പേജുകളാണ് വീണ്ടെടുത്തത്.അന്വേഷണത്തിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയ പോലീസ് മൂന്ന് ജില്ലകളിലെ തിരോധാന കേസുകൾ അന്വേഷിക്കാനും തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News