Multi Year Business Licenses: മൾട്ടി-ഇയർ ദുബായ് ബിസിനസ് ലൈസൻസുകൾക്ക് 15% ഇളവ്

യുഎഇ(UAE)യിൽ ബിസിനസ് തുടങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം. ഗവൺമെന്റ് സ്ഥാപനമായ മെയ്‌ദാൻ ഫ്രീ സോൺ പ്രവാസികൾക്കായി 15% ഇളവിൽ മൾട്ടി-ഇയർ ബിസിനസ് ലൈസൻസുകൾ(multi year business licenses) സ്വന്തമാക്കാൻ അവസരം ഒരുക്കുന്നു. രാജ്യത്തെ പ്രമുഖ ഇൻഷുറൻസ് ദാതാക്കളായ insuranceMarket.aeയുമായി ചേർന്നാണ് കുറഞ്ഞ ചിലവിൽ പ്രവാസികൾക്ക് സംരഭത്തിനുള്ള വാതിൽ തുറക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ എംഒഎഫ്എ അംഗീകൃത ബിസിനസ് ലൈസൻസിനൊപ്പം സൗജന്യ ഇജാരിയും (ദുബായിൽ നിങ്ങളുടെ വാടക കരാറിന്റെ നിർബന്ധിത റജിസ്ട്രേഷൻ) വെറും നാലു ദിവസത്തിനുള്ളിൽ ഒരു ബിസിനസ് ബാങ്ക് അക്കൗണ്ടും ലഭിക്കുമെന്നാണ് ഈ അവസരത്തെ അസുലഭം ആക്കുന്നത്. മെയ്ദാൻ ഫ്രീ സോൺ ലൈസെൻസിന് അപേക്ഷിക്കുമ്പോൾ മൈആൽഫ്രണ്ട് എന്ന പ്രൊമോ കോഡ് ഡിസ്‌കൗണ്ട് ലഭിക്കുന്നതിനായി ഉപയോഗിക്കണം. ഫ്രീ സോണിന്റെ വെബ്സൈറ്റ് മുഖേനയും ഫോണിലൂടെയും (800 FZ1) ബിസിനസ് ലൈസെൻസുകൾക്കായി അപേക്ഷിക്കാം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനപരമായ ആശയമാണ് മെയ്ദാൻ. സംരംഭകത്വത്തിനും നവീകരണത്തിനുമുള്ള ലോകോത്തര ഹബ്ബായി യുഎഇയെ മാറ്റുക എന്നതാണ് മെയ്ദാൻ ഫ്രീ സോണിന്റെ കാഴ്ചപ്പാട്. സംരംഭകത്വം എല്ലാ രാജ്യക്കാർക്കും തടസരഹിതമായി, ഒരേ രീതിയിൽ പ്രാപ്യമാക്കാനും, ബിസിനസ് തുടങ്ങാനും അതു വളർത്താനും പ്രവാസികൾക്ക് പ്രചോദനമാകുവാനുമാണ് മെയ്ദാൻ ഫ്രീ സോൺ മുൻ‌തൂക്കം നൽകുന്നത്.

സംരംഭകർക്ക് അവാർഡ് നേടിയ സ്റ്റാർട്ടപ്പ് സേവനങ്ങളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുകയും എമിറേറ്റിൽ അവരുടെ സംരംഭങ്ങൾ സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനപ്പുറം മെയ്ദാൻ ഫ്രീ സോൺ ഒരു കമ്പനി രൂപീകരിക്കുന്നതിനുള്ളതും അതിനു ശേഷമുള്ള എല്ലാ സേവനങ്ങളും ഉറപ്പുനൽക്കുന്നു. യുഎഇയിലെ ഏക 24/7 100% ഡിജിറ്റൽ ഫ്രീ സോണായ മെയ്ദാൻ ലോകത്തിലെ തന്നെ മികച്ച ഫ്രീ സോണുകളിൽ ഒന്നാണ്.

അത്യാഡംബര ഹോട്ടലായ മെയ്ദാനിൽ സ്ഥിതി ചെയ്യുന്ന ഫ്രീ സോൺ, ലൈസൻസ് ഉടമകൾക്ക് ഈ പഞ്ചനക്ഷത്ര ഹോട്ടലിൽ ഓഫീസ് സജ്ജമാക്കാനും മനോഹരമായ റേസ്കോഴ്സ്, ഗോൾഫ്കോഴ്സ് ടെന്നിസ് തുടങ്ങി ഒട്ടനവധി വിനോദ സവിശേഷതകൾ ആസ്വദിക്കാനും ഇവിടുത്തെ പനോരമിക് വർക്ക്‌ സ്‌പെയ്‌സിലെ ഫ്ലക്സി (ഷെയർഡ്) ഡെസ്ക്കുകൾ ഓഫീസ് ജോലികൾകൾക്കായി വിനിയോഗിക്കുവാനും സാധിക്കും. നിങ്ങളുടെ ബിസിനസ് അതിഥികളെ സ്വീകരിക്കുന്നതിനും കോർപ്പറേറ്റ് മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നതിനും മെയ്ദാൻ ഹോട്ടലിലെ പഞ്ചനക്ഷത്ര സൗകര്യങ്ങൾ മുതൽക്കൂട്ടാകും.

വേഗത്തിലുള്ള ലൈസൻസ് സജ്ജീകരണം, മൂന്നു വർഷത്തെ റസിഡൻസി വീസ, നികുതി രഹിത അന്തരീക്ഷം, അവാർഡ് നേടിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം,

-കോമേഴ്‌സ്, മെയ്ദാൻ പേ ബാങ്കിങ് സൗകര്യങ്ങളടങ്ങിയ സമഗ്ര പോർട്ടൽ എന്നിവ വഴി ലോകത്തെവിടെയും നിന്നും സജ്ജമാക്കാൻ സാധിക്കുന്ന ലൈസൻസും 100% ഡിജിറ്റൽ സുരക്ഷിത സേവനങ്ങളും മെയ്ദാൻ ഫ്രീ സോൺ മലയാളികളുൾപ്പെടെ ദുബായിലെ നിരവധി പ്രവാസികൾക്ക് ബിസിനസ് തുടങ്ങാൻ സഹായകമാണ്.

‘യുഎഇയിലേക്ക് കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനും പ്രാദേശികമായി സംരംഭകത്വം വളർത്തിയെടുക്കാനും സ്റ്റാർട്ടപ്പുകളെ പിന്തുണച്ച് സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുമാണ് മെയ്‌ദാൻ ഫ്രീ സോണിൽ ഞങ്ങൾ ശ്രമിക്കുന്നത്. InsuranceMarket.ae-യുമായുള്ള പങ്കാളിത്തം യുഎഇയിലെ ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തും. വാണിജ്യ വളർച്ചയ്ക്കും വിജയത്തിനും പ്രതിജ്ഞാബദ്ധരായ ബിസിനസ് ഉടമകളെ ആകർഷിച്ചുകൊണ്ട് വ്യാപാരത്തിന്റെ മുൻനിര കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനം വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്’– ഫ്രീ സോൺ ലീസിംഗ് & ലൈസൻസിംഗ് അസോസിയേറ്റ് ഡയറക്ടർ ഹമദ് അഹ്‌ലി പറഞ്ഞു.

ഒരു സംരംഭകൻ എന്ന നിലയിൽ, മെയ്‌ദാൻ ഫ്രീ സോൺ ലൈസൻസുകൾ വിതരണം ചെയ്യുന്നതിലെ ഷെയ്ഖ് മുഹമ്മദിന്റെ കാഴ്ചപ്പാടിനെ ഞാൻ അഭിനന്ദിക്കുന്നു, അത്തരമൊരു പങ്കാളിയുമായി സഹകരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നു ഇൻഷുറൻസ് മാർക്കറ്റ്.എഇയുടെ സിഇഒ അവിനാഷ് ബാബർ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News