3 ഇടങ്ങളിൽ എക്സൈസിന്‍റെ താത്കാലിക റേഞ്ച് ഓഫീസുകള്‍ | Sabarimala

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ എക്സൈസിൻറെ താത്കാലിക റേഞ്ച് ഓഫീസുകൾ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജഷ് അറിയിച്ചു.

നവംബർ 14മുതൽ ജനുവരി 22 വരെയാകും റേഞ്ചിൻറെ പ്രവർത്തനം. അബ്കാരി ആക്ട് 9 പ്രകാരം ഈ ഓഫീസ് പരിധികൾ മദ്യനിരോധിത മേഖലയായിരിക്കും.

ശബരിമലയിലും സമീപ പ്രദേശങ്ങളിലും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ എൻഫോഴ്സ്മെൻറ് നടപടികൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരിമുക്തമായ ഉത്സവകാലം ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News