KM Shaji: പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് കെ.എം ഷാജി; അരക്കോടി രൂപയുടെ രേഖ എവിടെയെന്ന് വിജിലൻസ്

വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലീം ലീഗ്(muslimleague) നേതാവ് കെ എം ഷാജി(km shaji) സമർപ്പിച്ച ഹർജിയിൽ വിജിലൻസ്(vigilance) എതിർ സത്യവാങ്ങ്മൂലം നൽകി. വിജിലൻസ് പരിശോധനയിൽ കണ്ടെടുത്ത അരക്കോടി രൂപയുടെ രേഖ സമർപ്പിക്കാൻ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം.

പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത്‌ സമ്പാദന കേസിനെ ബാധിക്കുമെന്ന നിലപാടിലാണ് വിജിലൻസ്. പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. കേസ് പരിഗണിക്കുന്നത് ഈ മാസം 18 ലേക്ക് മാറ്റി.

Human sacrifice: നരബലിക്കേസ്; പ്രതികളെ 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

ഇലന്തൂർ(elanthoor) നരബലിക്കേസ് പ്രതികളെ 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. നരബലിക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ലഭിച്ച തെളിവുകളില്‍ സ്ഥിരീകരണം വേണം. കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ പ്രതികലെ 12 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ സ്ത്രീകളുടെ തിരോധാനക്കേസുകള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ത്രീ തിരോധാനക്കേസുകളാണ് പ്രധാനമായും അന്വേഷിക്കുന്നത്. എറണാകുളത്ത് 13 ഉം പത്തനംതിട്ടയില്‍ 12 ഉം മിസ്സിങ് കേസുകളാണുള്ളത്. ഈ കേസുകളില്‍ അന്വേഷണം വഴി മുട്ടി നില്‍ക്കുകയായിരുന്നു. പത്തനംതിട്ടയിലെ മിസ്സിങ് കേസുകളില്‍ മൂന്നെണ്ണം ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന ആറന്മുള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്.

രണ്ടു ജില്ലകളിലായി 25 കേസുകളാണ് വീണ്ടും വിശദമായി പരിശോധിക്കുന്നത്. കോട്ടയം ജില്ലയിലെ മിസ്സിങ് കേസുകളും വീണ്ടും അന്വേഷിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ കേസന്വേഷണ പുരോഗതി വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News