ഇന്ത്യൻ വനിതകൾ ഏഷ്യാ കപ്പ്‌ ഫൈനലിൽ | Asia Cup

വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ തായ്‌ലൻഡിനെ 74 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ആദ്യ സെമിയിൽ ഇന്ത്യ മുന്നോട്ടുവെച്ച 149 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത തായ്‌ലൻഡിന് 20 ഓവറിൽ 9 വിക്കറ്റിന് 74 റൺസെടുക്കാനേയായുള്ളൂ.

മൂന്ന് വിക്കറ്റുമായി ദീപ്‌തി ശർമ്മയും രണ്ട് പേരെ പുറത്താക്കി. രാജേശ്വരി ഗെയ്‌ക്‌വാദും ഓരോ വിക്കറ്റുമായി രേണുക സിംഗും സ്‌നേഹ് റാണയും ഷെഫാലി വർമ്മയുമാണ് തായ്‌ലൻഡിനെ തോൽപിച്ചത്.

സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ്

47-ാമത് എൻ.സി.ജോൺ സബ് ജൂനിയർ, ഒന്നാമത് റോട്ടറി കപ്പ് കിഡ്‌സ് സംസ്ഥാന ബാസ്‌ക്കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പുകൾ പുന്നപ്ര ജ്യോതിനികേതൻ സ്‌കൂൾ ഇൻഡോർ സ്‌റ്റേഡിയത്തിൽ ജില്ലാ കളക്ടർ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു.

എല്ലാ ജില്ലകളിൽ നിന്നുമായി അറുന്നൂറിലേറെ കുട്ടികളും നൂറോളം ഒഫിഷ്യൽസും ചാമ്പ്യൻഷിപ്പിനായി എത്തിയിട്ടുണ്ട്. 16 വരെ മത്സരങ്ങൾ നീണ്ടുനില്ക്കും.

ഉദ്ഘാടന ദിനത്തിൽ തിരുവനന്തപുരത്തെ കിഡ്‌സ് ബോയ്സ് കാസർകോടിനെയും പാലക്കാടിനെയും തോൽപിച്ചു. കോഴിക്കോട് കണ്ണൂരിനെയും വയനാടിനെയും തോൽപിച്ചപ്പോൾ ആതിഥേയരായ ആലപ്പുഴയിലെ ആൺകുട്ടികൾ വയനാടിനെ തോൽപിച്ചു.

മറ്റ് ലീഗ് മത്സരങ്ങളിൽ പാലക്കാട് തൃശ്ശൂരിനെയും എറണാകുളം മലപ്പുറത്തെയും കോട്ടയം കൊല്ലത്തെയും തോൽപിച്ചു. ഗേൾസിൽ തൃശൂർ വയനാടിനെയും കാസർകോട് പത്തനംതിട്ടയെയും കൊല്ലം പാലക്കാടിനെയും കോട്ടയം മലപ്പുറത്തെയും തോൽപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here