UAE: മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം; സ്വന്തം വകുപ്പിലെ കാര്യമറിയാതെ പ്രതികരിച്ച വി മുരളീധരനെ ട്രോളി സോഷ്യൽമീഡിയ

മുഖ്യമന്ത്രിയുടെ യുഎഇ(UAE) സന്ദർശന പ്രസ്താവനയിൽ അപഹാസ്യനായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ(V Muraleedharan). കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനമെന്നായിരുന്നു കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ്റെ അവകാശ വാദം. യു.കെ, നോര്‍വേ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു കേന്ദ്രം അനുമതി നല്‍കിയതെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ വിദേശ യാത്ര സംബന്ധിച്ച് ക്ലീയറന്‍സിനായി നല്‍കിയ അപേക്ഷയില്‍ നോര്‍വേ, യുകെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ യുഎഇയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുമെന്ന് വ്യക്തമാക്കുന്നുണ്ട്. അപേക്ഷക്ക് വിദേശകാര്യ വകുപ്പിന്റെ ക്ലിയറന്‍സും ലഭിച്ചു. ഈ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇതോടെ സ്വന്തം വകുപ്പിലെ കാര്യമറിയാതെ പ്രതികരിച്ച വി മുരളീധരൻ, സ്വയം അപഹാസ്യനായിരിക്കുകയാണ്. ഒപ്പം വിദേശയാത്രയിൽ മുഖ്യമന്ത്രി പങ്കെടുത്ത ചർച്ചകൾ, കൂടിക്കാഴ്ചകൾ, ആവിഷ്ക്കരിക്കപ്പെട്ട പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള മന്ത്രി പി രാജീവിൻ്റെ കുറിപ്പും കൂടിയായതോടെ, മുരളീധരന്റെ അജണ്ട അപ്പാടെ പൊളിഞ്ഞു.

പ്രഭാത നടത്തിനിടയിലോ രാത്രിയിലോ അല്ലാതെ ഇറങ്ങി നടക്കാനോ വിശ്രമിക്കാനോ സമയമില്ലാത്ത ഒരു വിദേശസന്ദർശന പരിപാടി ആദ്യമായാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിരുന്നു. നാലു ലോകോത്തര സർവ്വകലാശാലകളുമായി ഡിജിറ്റൽ സർവ്വകലാശാല ഗ്രഫീൻ ധാരണാപത്രം ഒപ്പുവെച്ച ചരിത്ര സംഭവമടക്കമാണ് വിദേശയാത്രയിലുണ്ടായ നേട്ടം. ഇക്കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ചുള്ള വി മുരളീധരന്റെ പാഴ് ആരോപണങ്ങൾക്ക് വസ്തുത നിരത്തി മറുപടിയും നൽകിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News