ADVERTISEMENT
സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക്(students) മദ്യം(liquor) നല്‍കിയ കേസില്‍ രണ്ട് പേർ പിടിയിൽ. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ അശ്വിൻ (24) ഇരുമ്പുപാലം അറക്കക്കുടി വർഗ്ഗീസ് എന്ന ജോജു (41 ) എന്നിവരെയാണ് പൊലീസും എക്സൈസും ചേര്‍ന്ന് പിടികൂടിയത്.
പത്താം മൈൽ സ്കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവജനോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ മദ്യപിച്ചെത്തി ബഹളം വച്ചിരുന്നു. അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോള്‍ മദ്യം നൽകിയത് അശ്വിനാണെന്നും മദ്യം വാങ്ങി എത്തിച്ചത് ജോജുവാണെന്നും തെളിഞ്ഞു.
ഇതേ തുടർന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.