Kannur: പ്രണയം നിരസിച്ചതിന് പെൺകുട്ടിയെയും അമ്മയെയും കുത്തിപ്പരുക്കേൽപ്പിച്ചു; യുവാവ് പിടിയിൽ

കണ്ണൂർ(kannur) ന്യൂമാഹിയിൽ പ്രണയം നിരസിച്ചതിന് പ്രതികാരമായി പെൺകുട്ടിയെയും അമ്മയെയും കുത്തിപ്പരുക്കേൽപ്പിച്ച യുവാവ് പിടിയിലായി. ചെറുകല്ലായി സ്വദേശി ജിനീഷ് ബാബുവിനെയാണ് ന്യൂമാഹി പൊലീസ്(police) അറസ്റ്റ്(arrest) ചെയ്തത്. ബുധനാഴ്ച രാത്രിയാണ് വീട്ടിൽ അതിക്രമച്ച് കയറി പെൺകുട്ടിയെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചത്.

കണ്ണൂർ ന്യൂമാഹി ഉസ്സൻമൊട്ടയിലാണ് യുവാവ് പെൺകുട്ടിയെയും അമ്മയെയും ആക്രമിച്ച്.വീട്ടിൽ അതിക്രമിച്ച് കയറിയ ചെറുകല്ലായി സ്വദേശി ജിനീഷ് ബാബു ഇരുവരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അമ്മയ്ക്ക് കഴുത്തിലും കൈകൾക്കും പരിക്കേറ്റു.

ഇരുവരും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിയെ വ്യാഴാഴ്ച ഉച്ചയ്ക്കാണ് ന്യൂ മാഹി പൊലീസ് പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പെൺകുട്ടിയുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും അടുത്തകാലത്തായി അവഗണിച്ചതാണ് ആക്രമിക്കാൻ കാരണമെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News