Ragging: മുടി നീട്ടിവളർത്തി; പ്ലസ് വൺ വിദ്യാർത്ഥിക്ക് പ്ലസ് ടു വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം

കണ്ണൂർ(kannur) ശ്രീകണ്ഠാപുരം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംങ്ങിന്റെ(ragging) പേരിൽ പ്ലസ് വൺ(plusone) വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. മുടി നീട്ടി വളർത്തിയതിനും ബട്ടൻസ് മുഴുവൻ ഇട്ടതിനുമായിരുന്നു മർദ്ദനം. സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരുക്കേറ്റു.

സഹലിനെ ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികൾ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. രക്ഷിതാക്കൾ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകി. വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

Ragging: വർക്കല എസ്എൻ കോളേജിൽ റാഗിംഗ്

വർക്കല(varkala) എസ്എൻ കോളേജിൽ(sn college) റാഗിംഗ്(ragging). ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് റാഗ് ചെയ്തത്. ഇതിൽ മൂന്ന് വിദ്യാർത്ഥികളെ കോളേജിൽ നിന്നും പുറത്താക്കി. ബി ജൂബി, ആർ ജിതിൻ രാജ്, എസ് മാധവ് എന്നീ അവസാന വർഷ ബിരുദ വിദ്യാർത്ഥികളെയാണ് കോളേജിൽ നിന്നും പുറത്താക്കിയത്.

ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഒന്നാംവർഷ വിദ്യാർഥികളെ ഇവർ കടുത്ത റാഗിങ്ങിന് ഇരയാക്കിയത്. തുടർ നടപടികൾക്കായി കോളേജിലെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് വർക്കല പൊലീസിന് കൈമാറി. ഒക്ടോബർ പത്തിന് ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം പ്രിൻസിപ്പലിന് ലഭിച്ചിരുന്നു.

തുടർന്ന് അധ്യാപകരോട് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകി. സംഭവം നടന്ന ദിവസം രാവിലെ 11 ന് മർദ്ദനമേറ്റ വിദ്യാർത്ഥികളുമായി പ്രിൻസിപ്പൽ സംസാരിച്ചിരുന്നു. ഇവരിൽ നിന്ന് പരാതി എഴുതി വാങ്ങിയ ശേഷമായിരുന്നു നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News