AAP: ആംആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയയെ 3 മണിക്കൂർ കസ്റ്റഡിയിൽവച്ച ശേഷം വിട്ടയച്ചു

ആം ആദ്മി പാർട്ടി(AAP) ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ(gopal italia)യെ 3 മണിക്കൂർ കസ്റ്റഡിയിൽ വെച്ച ശേഷം ദില്ലി പൊലീസ്(police) വിട്ടയച്ചു. ദേശീയ വനിത കമ്മീഷൻ ഓഫീസിന് പുറത്തു നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. അനുയായികളുമായി വന്ന് ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നു എന്ന് വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ അറിയിച്ചതിനെ തുടർന്നായിരുന്നു പൊലീസ് നടപടി.

സ്ത്രീകളുടെ ക്ഷേത്ര സന്ദർശനവുമായി ബന്ധപെട്ട് ഇറ്റാലിയ നടത്തിയ പരാമർശം വിവാദമായിരുന്നു. രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്ന പദപ്രയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നേരിട്ട് ഹാജരാവാനാവശ്യപ്പെട്ട് കമ്മീഷൻ കത്ത് നൽകിയിരുന്നു.

ഇതു പ്രകാരമാണ് ഗോപാൽ ഇറ്റാലിയ ദേശീയ വനിത കമ്മീഷൻ ഓഫീസിലെത്തിയത്. എന്നാൽ ഇറ്റാലിയ നൽകിയ വിശദീകരണങ്ങളിൽ വൈരുദ്ധ്യമുണ്ടെന്ന് വനിത കമ്മീഷൻ അറിയിച്ചു. പ്രധാനമന്ത്രിക്കെതിരെ മോശം പദപ്രയോഗം നടത്തിയതിന് ഇറ്റാലിയയ്ക്കെതിരെ കേസെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News