ADVERTISEMENT
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ”യുടെ ടീസർ പുറത്തിറങ്ങി. ചിത്രം ഒക്ടോബർ 28നാണ് ചിത്രത്തിന്റെ റിലീസ്.
പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിലൂടെ ആൻ അഗസ്റ്റിൻ ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു.
“ഒരുത്തി” എന്ന ചിത്രത്തിനുശേഷം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ.വി.അബ്ദുൾ നാസ്സർ ആണ്. സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യിൽ വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് പ്രമേയമായി വരുന്നത് .ചിത്രത്തിൽ ജനാർദ്ദനൻ,മനോഹരിജോയ്, കൈലാഷ്,സ്വാസിക,സുനിൽസുഖദ,ജയശങ്കർ പൊതുവത്ത്,മഹേഷ്,ബേബി അലൈന ഫിദൽ,അമൽ രാജ്,നീനകുറുപ്പ്,അകം അശോകൻ,സതീഷ് പൊതുവാൾ,ദേവി അജിത്ത്,കബനി,ഡോ.രജിത് കുമാർ,നന്ദനുണ്ണി,അജയ് കല്ലായി,ദേവരാജ് ദേവ്,പ്രശാന്ത് കാഞ്ഞിരമറ്റം,കലാഭവൻ സതീഷ്,അജിത നമ്പ്യാർ,
ജയരാജ് കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം അഴകപ്പൻ.ഗാനരചന പ്രഭാവർമ്മ.സംഗീതം ഔസേപ്പച്ചൻ.എഡിറ്റിംഗ് അയൂബ് ഖാൻ,പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ജയേഷ് മൈനാഗപ്പള്ളി, അസ്സോസിയേറ്റ് ഡയറക്ടർ ഗീതാഞ്ജലി ഹരികുമാർ. മാഹിയിലും പരിസരപ്രദേശങ്ങളിലുമായിചിത്രീകരിച്ച “ഓട്ടോറിക്ഷക്കാരന്റെ ഭാര്യ” ഡ്രീം ബിഗ് ഫിലിംസ് തിയേറ്ററുകളിൽ എത്തിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.