പാലക്കാട് രക്തസാക്ഷി ഷാജഹാൻ്റെ വീട് സന്ദർശിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ | M. V. Govindan

ധീര രക്തസാക്ഷി സഖാവ് ഷാജഹാന്റെ കുടുംബത്തെ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഹൃദയം മുറിയുന്ന വിങ്ങലുമായി മരുതറോഡുകാർ സഖാവ് ഷാജഹാനെ ഓർത്തെടുക്കുമ്പോൾ അവർക്ക് സഖാവ് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നെന്ന് നമുക്ക് മനസ്സിലാകുമെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ ഫെയ്സ്ബുക്കിൽ കുറിച്ചു.

പാലക്കാട് മരുതറോഡിലെ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സഖാവ് ആ പ്രദേശത്തിന്റെയാകെ പ്രതീക്ഷയായി നിറഞ്ഞു നിൽക്കുകയായിരുന്നു. ക്രിമിനൽ – ലഹരി സംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ സഖാവിനെ ബി ജെ പി – ആർ എസ് എസ് ക്രിമിനൽ സംഘമാണ് അരുംകൊല ചെയ്തത്. സഖാവിന്റെ ഓർമകൾ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുമെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News