റിസർവേഷൻ കൗണ്ടർ പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം : DYFI

സാധാരണക്കാ൪ക്ക് ആശ്രയമാകുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ റയിൽവേ റിസർവേഷൻ കൌണ്ട൪ പ്രവർത്തനം അവസാനിപ്പിക്കാൻ ഉള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് റയിൽവേ ബോർഡ് ചെയർമാന്റെ എക്സിക്യൂട്ടീവ് ഡയറക്ട൪ ഉമേഷ് ബലോന്ദക്ക് നിവേദനം നൽകി.

ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ്‌ വി വസീഫ് എന്നിവരാണ് നിവേദനം നൽകിയത്.

സാമ്പത്തിക ലാഭമല്ല എന്ന കാരണത്താലാണ് റെയിൽവേ ഈ തീരുമാനം കൈക്കൊണ്ടത്. എന്നാൽ സാമ്പത്തിക ലാഭമല്ല നോക്കേണ്ടതെന്നും പ്രവ൪ത്തനം അവസാനിപ്പിച്ചാൽ ചികിത്സയ്ക്ക് വരുന്നവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരിഗണിക്കേണ്ടതെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ആവശ്യം അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News