തരൂരിന് ദില്ലിയിലും തണുപ്പൻ സ്വീകരണം | Shashi Tharoor

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂരിന് ദില്ലിയിലും തണുപ്പൻ സ്വീകരണം.ദില്ലി പിസിസി ആസ്ഥാനത്തും തരൂരിനെ സ്വീകരിക്കാൻ എത്തിയത് നാമമാത്രമായ പ്രവർത്തകർ. രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് മാർഗ നിർദേശം ലംഘിച്ചോ എന്നത് മിസ്ത്രി പരിശോധിക്കട്ടെ എന്നും ശശി തരൂർ പ്രതികരിച്ചു.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൻറെ ഭാഗമായി ദില്ലി പിസിസി ആസ്ഥാനത്ത് എത്തിയ തരൂരിന് ലഭിച്ചത് തണുപ്പൻ സ്വീകരണം ആയിരുന്നു. കേവലം നാമമാത്രമായ പ്രവർത്തകർ മാത്രമാണ് തരൂരിനെ സ്വീകരിക്കാൻ എത്തിയത്.ശത്രുകൾ തമ്മിലുള്ള പോരാട്ടമല്ല നടക്കുന്നത് എന്നും പുതിയ ഊർജ്ജം നൽകാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രഹസ്യ ബാലറ്റ് ആയതിൽ താൻ സന്തുഷ്ടനാണ് എന്നും ചില പ്രാദേശിക നേതൃത്വങ്ങളുടെ താൽപ്പര്യത്തിന് വിരുദ്ധമായി വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഭയപ്പെടാതെ വോട്ട് ചെയ്യാൻ ആകും എന്ന് തരൂർ വ്യക്തമാക്കി.

അതെ സമയം രമേശ് ചെന്നിത്തല ഖാർഗെയ്ക്ക് പ്രചരണത്തിന് വേണ്ടി ഇറങ്ങിയ സംഭവത്തിൽ അന്തിമ തീരുമാനം മധുസൂദൻ മിസ്ത്രി സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ശശി തരൂർ വ്യക്തമാക്കി.മല്ലികാർജുൻ ഖാർഗേയ്ക്ക് ലഭിച്ച സ്വീകരണം പലയിടത്തും തനിക്ക് ലഭിച്ചില്ല.പക്ഷേ അതിൽ പരാതി ഇല്ല എന്നുംസാധാരണക്കാരായ നേതാക്കളുമായി സംവദിക്കാൻ സാധിച്ചു എന്നും തരൂർ പറഞ്ഞു.

വലിയ നേതാവിൻ്റെ വോട്ടിനും ചെറിയ നേതാവിൻ്റെ വോട്ടിനും ഒരേ വിലയാണ് ഉള്ളത് എന്നും തരൂർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News