ബ്ലോക്ക് ബസ്റ്റർ ചിത്രം റോഷാക്കിലെ ആദ്യ ഗാനം റിലീസായി | Rorschach

പ്രേക്ഷക പ്രശംസ നേടി തിയേറ്ററിൽ വൻ വിജയം സൃഷ്ടിക്കുന്ന നിസാം ബഷീർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റോഷാക്കിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി അബുദാബി ദെൽമാ ഹാളിൽ നടന്ന പ്രൗഡോജ്ജലമായ ചടങ്ങിൽ ആണ് ഗാനം പുറത്തിറക്കിയത്.

മമ്മൂട്ടിയും, ഗ്രേസ് ആന്റണി, ഷറഫുദ്ധീൻ, എസ് ജോർജ് ,ട്രൂത് ഗ്ലോബൽ ഫിലിംസ് ഓണർ സമദ് എന്നിവർ പങ്കെടുത്തു . മിഥുൻ മുകുന്ദന്റെ സംഗീത സംവിധാനത്തിൽ എസ്. എ, മമ്മൂട്ടിയുടെ പേരക്കുട്ടികൂടിയായ അധ്യാൻ സയീദ്, മിഥുൻ മുകുന്ദൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എസ് എ ആണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ മിക്സിങ് ആൻഡ് മാസ്റ്ററിങ് ഹൃദയ്‌ ഗോസ്വാമി, റെക്കോർടിസ്റ്റ് ആൻഡ് സ്റ്റുഡിയോസ് അമിത് സച്‌ദേവ, മ്യൂസിക് ക്ലൗഡ് സ്റ്റുഡിയോസ്,അമാനി കെ എൽ ടെൻ, ആർ എം മീഡിയ സ്റ്റുഡിയോ എന്നിവരാണ്.

ഈ ഗാനത്തെക്കുറിച്ചു സംഗീത സംവിധായകൻ മിഥുൻ മുകുന്ദൻ പറഞ്ഞത് ഇപ്രകാരമാണ് “ബാക്ക്ഗ്രൗണ്ട് സ്കോറായി ആദ്യം ചെയ്ത ഇൻസ്ട്രുമെന്റ് ട്രാക്കായിരുന്നു ആദ്യം ഇത്. റോഷാക്കിൽ മമ്മൂക്ക അവതരിപ്പിച്ച ലൂക്ക് ആന്റണിയുടെ വനവാസരംഗങ്ങളിലേക്കു എസ്. എ എഴുതിയ വരികളും സ്റ്റൈലും ഒത്തിരി ഇഷ്ടപെട്ടത് കൊണ്ടാണ് ഈ ട്രാക്കിനെ ഇൻസ്ട്രുമെന്റൽ ആക്കി മാറ്റാമെന്ന ഐഡിയ വന്നത്. നിസ്സാം ബഷീറിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ അതിനു സ്വീകാര്യത ലഭിക്കുകയും അദ്ദേഹത്തിന്റെ ഐഡിയ കൂടെ ചേർത്ത് Dont Go എന്ന ഗാനം പൂർത്തിയാക്കി. ഗാനം പൂർത്തിയായപ്പോൾ സിനിമയുടെ മുന്നോട്ടുള്ള യാത്ര ഗംഭീരമാക്കാൻ സഹായകമായെന്നു നിസാമിനും എനിക്കും തോന്നിയിരുന്നു”. വൻ സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് റോഷാക്കിനു ലഭിക്കുന്നത്.

തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്.

കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രോജെക്ട് ഡിസൈനർ :ബാദുഷ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ് ,ചിത്രസംയോജനം :കിരൺ ദാസ്, സംഗീതം :മിഥുൻ മുകുന്ദൻ, കലാസംവിധാനം :ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചമയം : റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം:സമീറ സനീഷ്, പി ആർ ഓ : പ്രതീഷ് ശേഖർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here