Eldhose Kunnappilly: കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച്

ബലാൽസംഗക്കേസിൽ പ്രതിയായ കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ(Eldhose Kunnappilly) അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച്(crimebranch). തിരുവനന്തപുരം സിറ്റി കമ്മീഷണർ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി. അതേസമയം പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും ക്രൈംബ്രാഞ്ച് ആരംഭിച്ചു.

ചൊവ്വാഴ്ച മുതൽ എൽദോസ് കുന്നപ്പിള്ളി ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബലാത്സംഗ കുറ്റമായതിനാൽ, അന്വേഷണ സംഘത്തിന് അറസ്റ്റിലേക്ക് കടക്കേണ്ടി വരും. ഇതിനുള്ള നടപടികളിലാണ് ക്രൈംബ്രാഞ്ച്. ജനപ്രതിനിധിയായതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണർ നിയമസഭ സ്പീക്കർക്ക് കത്ത് നൽകി. അനുമതി ലഭിച്ചാലുടൻ മൊബൈൽ നമ്പരുകൾ നിരീക്ഷണത്തിലാക്കും.

എം. എൽ. എ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പള്ളി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. എം. എൽ.എ ആയതിനാൽ അധികനാൾ ഒളിവിൽ കഴിയില്ലന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. അതിനാൽ നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമാവും കടുത്ത നടപടിയിലെക്ക് കടക്കുക. അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും പൊലീസ് തുടങ്ങി. ഇന്ന് കോടതിയിൽ ഇതിനുള്ള അപേക്ഷ സമർപ്പിക്കും.

അതേസമയം എൽദോസ് തന്നെ പ്രതീകാത്മകമായി വിവാഹം ചെയ്‌ത ശേഷമാണ്‌ പീഡിപ്പിച്ചതെന്ന്‌ യുവതിയുടെ മൊഴി. ജില്ലാ ക്രൈംബ്രാഞ്ചിന്‌ നൽകിയ മൊഴിയിലാണ്‌ യുവതി ഇക്കാര്യം വ്യക്തമാക്കിയത്‌.
തിരുവനന്തപുരം മണക്കാടുള്ള പള്ളിയിലെത്തിച്ചാണ്‌ തനിക്ക്‌ വിവാഹ വാഗ്‌ദാനം നൽകിയത്‌.

എംഎൽഎയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണക്കുരിശുമാല തന്റെ കഴുത്തിൽ അണിയിക്കുകയായിരുന്നു. ജീവിതകാലം മുഴുവൻ നോക്കാമെന്ന വാഗ്ദാനം നൽകിയിരുന്നുവെന്നും മൊഴിയിൽ പറയുന്നു. ഇതേ തുടർന്നാണ്‌ കോവളം ഗസ്റ്റ്‌ഹൗസിലേക്ക്‌ കൊണ്ടുപോയത്‌. അവിടെ വെച്ച്‌ തന്നെ പീഡിപ്പിച്ചെന്നും മൊഴിയിൽ പറയുന്നു. പലതവണ എംഎൽഎ ലൈംഗികമായി പീഡിപ്പിച്ചു. തിരുവനന്തപുരത്തും എറണാകുളത്തും വിവിധ സ്ഥലങ്ങളിൽ എത്തിച്ചായിരുന്നു പീഡനമെന്നും മൊഴിയിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News