MVD: നിയമം ലംഘിച്ച് ഓടാനെത്തി; ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

കൊല്ലത്ത്(kollam) നിയമം ലംഘിച്ച് ഓടാനെത്തിയ ടൂറിസ്റ്റ് ബസ്(tourist bus) മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ചേർത്തലയിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിച്ച ബസ്സാണ് പിടിച്ചെടുത്തത്. സർക്കാർ നിർദ്ദേശിച്ച വെള്ളനിറം ബസിൽ അടിച്ചിരുന്നില്ല. കൊല്ലം നഗരത്തിലെ ടിടിസി കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളുമായി വിനോദയാത്ര പോകാൻ എത്തിയതായിരുന്നു ബസ്. ടൂർ എം വി ഡി(mvd) ഉദ്യോഗസ്ഥർ റദ്ദാക്കി.

വടക്കഞ്ചേരി അപകടം ; മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം

വടക്കഞ്ചേരി ബസപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്കാര ചടങ്ങുകൾക്ക് നൽകിയ തുകയ്ക്ക് പുറമെയാണിത്. തുടർ ചികിത്സ വേണ്ടവർക്കും സഹായം ലഭ്യമാക്കും.

കുട്ടനാട് വികസന കൗണ്‍സില്‍ രൂപീകരിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.മുഖ്യമന്ത്രിയാണ് കുട്ടനാട് വികസന ഏകോപന കൗൺസില്‍ ചെയർമാൻ. കൃഷിമന്ത്രിയാണ് വൈസ് ചെയർമാൻ.

നിലവിലുള്ള പദ്ധതികളുടെ അവലോകനവും ഏകോപനവുമാണ് കൗൺസിലിന്റെ ചുമതല.കൗൺസിലിന് കീഴിൽ മൂന്ന് തട്ടുകളായിട്ടാണ് ഏകോപനം ക്രമീകരിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here