
പാലക്കാട്(palakkad) കഞ്ചിക്കോട് ട്രെയിനിടിച്ച് ആന(elephant) ചരിഞ്ഞു. കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനയെയാണ് ട്രെയിനിടിച്ചത്. ഇന്ന് പുലർച്ചെ 4.30യോടെയാണ് സംഭവം നടന്നത്. ട്രെയിൻ ഗതാഗതം തടസപ്പെട്ടിട്ടില്ല.
കാട്ടാന ചരിഞ്ഞ സംഭവത്തിൽ കേസെടുത്തു. ലോക്കോ പൈലറ്റുമാരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. ട്രെയിൻ വേഗപരിധിയായി 45 കിലോമീറ്റർ ലംഘിച്ചോയെന്ന് പരിശോധിക്കും. കുട്ടിയാനക്കും പരുക്കേറ്റതായി സംശയമുണ്ട്.
കാട്ടാന ചരിഞ്ഞ സംഭവത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ വനം മന്ത്രി എ. കേ.ശശീന്ദ്രൻ വനം ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തി ക്കാതിരിയ്ക്കാൻ നടപടി സ്വീകരിക്കും. 2019 – ൽ തമിഴ്നാട് അതിർത്തിയിൽ രണ്ട് കാട്ടാനകൾ ട്രെയിൻ തട്ടി മരിച്ചിരുന്നു.
പറക്കുന്നതിനിടെ കോക്പിറ്റിൽനിന്ന് പുക ; വിമാനം അടിയന്തരമായി താഴെയിറക്കി | SpiceJet
ഗോവയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് ഹൈദരാബാദിൽ അടിയന്തിരമായി ഇറക്കി. ബുധനാഴ്ച രാത്രിയാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ വിമാനം ഇറക്കിയത്.
സംഭവത്തെക്കുറിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അന്വേഷണമാരംഭിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഇറക്കി. വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ യാത്രക്കാരന്റെ കാലിൽ ചെറിയ പോറലേറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
വിമാനത്തിൽ 86 യാത്രക്കാരുണ്ടായിരുന്നുവെന്നും അടിയന്തിര ലാൻഡിങ്ങിനെ തുടർന്ന് ബുധനാഴ്ച രാത്രി 11 മണിയോടെ ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. നിരന്തരമായ പ്രശ്നത്തെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) നിരീക്ഷണത്തിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here