Sandeep Warrier: സന്ദീപ് വാര്യർക്കെതിരായ നടപടി ഏകപക്ഷീയമെന്ന് എം.ടി രമേശ് പക്ഷം; ബിജെപിയിൽ തർക്കം രൂക്ഷം

സന്ദീപ് വാര്യർക്കെതിരായ നടപടിയിൽ ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു. നടപടി ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടി എം.ടി രമേശ് പക്ഷം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. നടപടി കോർ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ലെന്നും പരാതിയിൾ പറയുന്നു. കെ.സുരേന്ദ്രൻ ഏകപക്ഷീയമായി നടപടി പ്രഖ്യാപിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്.

സന്ദീപ് വാര്യർക്ക്(Sandeep Warrier) പരോക്ഷ പിന്തുണയുമായി എം.ടി രമേശ്(mt ramesh) നേരത്തെ രംഗത്തെത്തിയിരുന്നു. നീതികേടുകൾക്ക് മുന്നിൽ നിശബ്ദരാകുന്നത് നിസ്സഹായതല്ല. വിപ്ലവത്തിന് വേണ്ടിയുള്ള കാത്തിരിപ്പെന്നും രമേശ് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. സന്ദീപ് വാര്യർ(Sandeep Warrier)ക്കെതിരായ നടപടിയില്‍ ബി.ജെ.പിയിൽ വലിയ പൊട്ടിത്തെറിയെന്ന വാർത്തയെ ശരിവയ്ക്കുന്നതായിരുന്നു എംടി രമേശിന്റെ ഫേസ്ബുക്ക് കുറിപ്പ്.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നായിരുന്നു ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും സന്ദീപ് വാര്യരെ നീക്കിയത്. സംഘടനാപരമായ നടപടി എന്തിൻ്റെ പേരിലാണെന്ന് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. വാര്യരെ നീക്കം ചെയ്ത കോർ കമ്മിറ്റിയോഗത്തിൻ്റെ തീരുമാനം കൈരളി ന്യൂസാണ് ആദ്യം പുറത്ത് വിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News