Elanthoor: മറ്റൊരു നരബലിയോ? ഇലന്തൂർ സ്വദേശിനി സരോജിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

നരബലിയുടെ പശ്ചാത്തലത്തിൽ ഇലന്തൂർ(elanthoor) സ്വദേശിനി സരോജിനിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഇലവുംതിട്ട പൈവഴിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സരോജിനിയുടെ ശരീരത്തിൽ 47 മുറിവുകളാണ് ഉണ്ടായിരുന്നത്. 2014 സെപ്റ്റംബർ 14 നായിരുന്നു സംഭവം.

മുറിവുകളിലൂടെ രക്തം വാർന്ന് മരണം സംഭവിച്ചു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പന്തളം പൊലീസ് അന്വേഷിച്ച കേസ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ പരിധിയിലാണ്. രക്തം വാർന്നശേഷം കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച നിലയിലായിരുന്നു മൃതദേഹം എന്നാണ് ബന്ധുക്കൾ പറയുന്നത്.

അതേസമയം, ഇലന്തൂരിലെ(elanthoor) ഇരട്ട നരബലിക്കേസിൽ പുറത്തെടുത്ത മൃതദേഹങ്ങൾ(deadbodies) രണ്ടും സ്ത്രീകളുടേത് തന്നെയാണെന്ന് കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് സ്ഥിരീകരണം.

പോസ്റ്റുമോർട്ടം(postmortem) നടപടികൾ പൂർത്തിയായി. സാങ്കേതിക നടപടികൾ കൂടി പൂർത്തിയായ ശേഷം മൃതദേഹാവിശഷ്ടങ്ങൾ പൊലീസിന് വിട്ടുകൊടുക്കും.പരിശോധനയ്ക്കായി ബന്ധുക്കളുടേതടക്കമുള്ളവരുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. സാമ്പിൾ ഇന്ന് തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും.

കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എറണാകുളം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പർ കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്നും കോടതി നിർദേശിച്ചു. ഈ മാസം 24 വരെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും.

കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി 12 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പുറത്തു കൊണ്ടു വരേണ്ടതുണ്ട്.

കൂടുതൽ പേരെ പ്രതികൾ ഇരയാക്കിയിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. അതിനാൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News