Suresh Gopi: സുരേഷ്‌ഗോപി ബിജെപി കോർ കമ്മറ്റിയിലേക്ക്; നടപടി സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്ന്

ബിജെപി(bjp) സംസ്ഥാന നേതൃത്വത്തിലേക്ക് സിനിമ താരവും മുന്‍ എംപിയുമായ സുരേഷ്‌ഗോപി(Suresh Gopi). കേന്ദ്ര നിർദേശ പ്രകാരമാണ് താരത്തെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉൾപ്പെടുത്തിയത്. പതിവ് രീതികൾക്കും നടപടികൾക്കും വിപരീതമായായിരുന്നു താരത്തിന് ഔദ്യോഗിക ചുമതല നൽകിയത്. പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം കോർകമ്മിറ്റിയിൽ വരുന്നതായിരുന്നു പാര്‍ട്ടിയിലെ പതിവ് രീതി. ഇതാണ് സുരേഷ് ഗോപിക്ക് മുന്നിൽ വഴി മാറിയത്.

പലപ്പോഴും പാർട്ടി ചുമതലയേറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോഴും തൻറെ തൊഴിൽ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നിൽക്കുകയായിരുന്നു സുരേഷ് ഗോപി. താരത്തെ മുൻ നിർത്തി കേരളത്തിൽ കരുത്ത് കൂട്ടണമെന്നുള്ളത് ബിജെപി കേന്ദ്ര നേതൃത്വത്തിൻറെ ഏറെ നാളായുള്ള ആഗ്രഹമാണ്. അതിന് തടസം നിന്നിരുന്നത് ഇത്രയും കാലം സുരേഷ് ഗോപി തന്നെയായിരുന്നു. കൊച്ചിയിലെ കോർ കമ്മറ്റി യോഗത്തിൽ പങ്കെടുത്ത കേന്ദ്ര നേതാക്കൾ കോർ കമ്മറ്റിയിൽ മാറ്റമൊന്നും ഇല്ലല്ലോ എന്ന തരത്തിൽ പരിഹാസം ഉയർത്തിയിരുന്നു.

സുരേഷ് ഗോപിയെ കോർ കമ്മറ്റിയിലേക്ക് എടുക്കുമ്പോൾ മാറ്റത്തിന്റെ സൂചനയാണ് പുറത്തു വരുന്നത്. സന്ദീപ് വാര്യർ അടക്കമുള്ളവരെ നേതൃ സ്ഥാനത്ത് നിന്നും മാറ്റുമ്പോഴാണ് കേന്ദ്രത്തിന്റെ രഹസ്യ നീക്കത്തിൽ സുരേഷ്‌ഗോപിയെ നേതൃത്വത്തിലേയ്ക്ക് ഉയർത്തിയ നടപടി .. ഇനി കേരള നേതൃത്വത്തിന്റെ തെറ്റായ ചെയ്തികളെ സുരേഷ് ഗോപി കോർ കമ്മറ്റിയിൽ ചോദ്യം ചെയ്യും. നയരൂപീകരണമെല്ലാം സുരേഷ് ഗോപിയെ അറിയിക്കേണ്ടിയും വരും.

ഇത് കേരളത്തിലെ ബിജെപിയിൽ സുതാര്യത കൊണ്ടു വരുമെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ വലിയ മാറ്റം. മത സമുദായ സംഘടനാ നേതാക്കളുമായും ജാവദേക്കർ ചർച്ച നടത്തിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സുരേഷ് ഗോപിയുടെ നിയമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News