Kozhikode: കോഴിക്കോട് ആൾദൈവത്തിന് നേരെ പ്രതിഷേധം

കോഴിക്കോട്(kozhikode) കായണ്ണയിൽ ആൾദൈവത്തിന് നേരെ പ്രതിഷേധം. ചാരു പറമ്പിൽ രവി എന്നയാള്‍ക്ക് നേരെയാണ് പ്രതിഷേധം. ആശ്രമത്തിലേക്ക് വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.

ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളിൽ നിന്ന് വന്ന വാഹനമാണ് നാട്ടുകാർ തടഞ്ഞ് ചില്ലടിച്ചുതകർത്തത്. രവിക്കെതിരെ നേരത്തെ ലൈംഗിക ചൂഷണത്തിന് പൊലീസ് കേസെടുത്തിരുന്നു.

ഇലന്തൂർ നരബലി: മൂന്ന് പ്രതികളെയും പൊലീസ് ക്ലബ്ബിലെത്തിച്ചു

നരബലി കേസിലെ പ്രതികളെ എറണാകുളത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ചോദ്യം ചെയ്തു. മുഹമ്മദ് ഷാഫിയെ പൊലിസ് ക്ലബിലും ലൈലയെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലും ഭഗവൽ സിങിന്റെ മുളവുകാട് പൊലീസ് സ്റ്റേഷനിലും എത്തിച്ചാണ് ചോദ്യം ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷനുകളിലെ ചോദ്യം ചെയ്യലിന് ശേഷം മൂന്ന് പ്രതികളെയും എറണാകുളം പൊലീസ് ക്ലബ്ബിലെത്തിച്ചു.

കേസിൽ അന്വഷണത്തിലേക്ക് വഴിതെളിച്ച മിസിംഗ് കേസുകൾ രണ്ടായി അന്വേഷിക്കാൻ പൊലീസിന്റെ തീരുമാനം. ആദ്യം രജിസ്റ്റർ ചെയ്ത കേസിനെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുടെ നിലവിലെ കസ്റ്റഡി കാലാവധി കഴിഞ്ഞാൽ രണ്ടാമത്തെ തിരോധാനക്കേസിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

പതിവ് അന്വേഷണ രീതികളിൽ നിന്ന് മാറി പഴുതടച്ച അന്വേഷണമാണ് പോലീസ് സംഘത്തിന്റെ തീരുമാനം. മണിക്കൂറുകൾ നീണ്ട അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിന് രൂപം നൽകിയത്. കേസിലെ മുഖ്യ സൂത്രധാരൻ ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിൽ കൊണ്ടുവന്നോ എന്നത് പരിശോധിക്കാനും സംഘം തീരുമാനിച്ചു.

ഇപ്പോഴത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം കാലടി കേസിനായി വീണ്ടും കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നാടിനെ ഞെട്ടിച്ച ക്രൂരകൃത്യത്തിനായി നടത്തിയ ഗൂഢാലോചനയടക്കം പുറത്ത് കൊണ്ടുവരാനാണ് സംഘത്തിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News