വീണ്ടും ചർച്ചയായി അനിൽ കുമാറിൻ്റെ “നരബലി”

പതിറ്റാണ്ടുകൾ മുൻപ് കോട്ടയം ജില്ലയിലെ തിരുവാർപ്പ് മേഖലയിൽ നരബലി സമ്പ്രദായം നിലനിന്നിരുന്നതായാണ് ചരിത്രം. ഈ ചരിത്രത്തിൽ നിന്നുമാണ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ.അനിൽകുമാർ നരബലിയെന്ന പുസ്തകം പുറത്തിറക്കിയത്. പത്തനംത്തിട്ട ഇലന്തൂരിലുണ്ടായ നരബലിയുടെ പശ്ചാതലത്തിൽ അനിൽ കുമാറിൻ്റെ നരബലിയെന്ന നോവൽ വീണ്ടും ചർച്ചയാവുകയാണ്.

ഒരു കാലത്ത് കോട്ടയം തിരുവാർപ്പിൽ നരബലി സമ്പ്രദായം നിലനിന്നിരുന്നു. അന്ന് നരബലിയിൽ നിന്നും രക്ഷപ്പെട്ട ചക്കിയമ്മയുടെ ജീവിതത്തിൽ നിന്നുമാണ് നരബലിയെന്ന നോവൽ തുടങ്ങുന്നത്.അന്ന് അടിയാത്തിൻ്റെ പെണ്ണിൻ്റെ ആദ്യരാത്രി ഇടനാട്ട് തറയിലെ പണിക്കർക്കൊപ്പമാവും. അതിൽ പിറക്കുന്ന കൂഞ്ഞിനെയാണ് ബലിയായി നൽകിയിരിക്കുന്നത്.

ലോകചരിത്രത്തിൽ അന്ധവിശ്വാസങ്ങളുടെ ഭാഗമായി പല ഭാഗങ്ങളിൽ നരബലി നടന്നിട്ടുണ്ട്. എന്നാൽ പത്തനംത്തിട്ടയിലെ സംഭവത്തെ അങ്ങനെ കാണാൻ കഴിയില്ലെന്നും അനിൽ കുമാർ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News