VD Satheesan: എന്തിനാണ് കുന്നപ്പിള്ളി ഒളിവില്‍ പോകുന്നതെന്ന് അറിയില്ല: വിഡി സതീശൻ

കുന്നപ്പിള്ളിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ(vd satheesan). തത്ക്കാലം കുന്നപ്പിള്ളിക്കെതിരെ നടപടിയില്ല. വിശദീകരണം തേടാന്‍ ഇന്നും ശ്രമിക്കുന്നുണ്ട്. എന്തിനാണ് കുന്നപ്പിള്ളി(eldose kunnappilly) ഒളിവില്‍ പോകുന്നതെന്ന് അറിയില്ലെന്നും വിഡി സതീശൻ പ്രതികരിച്ചു. അതേസമയം, നിയമസഭാംഗമായാലും നിയമം ബാധകമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നിയമ നടപടിക്ക് സ്പീക്കറുടെ അനുമതി ആവശ്യമില്ല. പൊലീസ് ഉചിതമായ നടപടി എടുക്കും. ജനപ്രതിനിധികൾ പാലിക്കേണ്ട ചില മര്യാദകളുണ്ടെന്നും അത് പാലിച്ചില്ലെങ്കിൽ നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും എ എന്‍ ഷംസീര്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News