Kottayam: കോട്ടയത്ത് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി

കോട്ടയത്ത്(kottayam) ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭർത്താവ് പ്രദീപ് വെട്ടിയത്. മഞ്ജുവിന്റെ ഒരു കൈ വെട്ടേറ്റുമുറിഞ്ഞ നിലയിൽ. ഒരു കൈയിലെ വിരലുകൾ അറ്റുപോയി. മഞ്ജുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Elanthoor Murder: ‘ഇത്തിരി വെള്ളമെങ്കിലും കുടിച്ചിട്ട് പോകൂ..’; ലൈലയുടെ കൈകളിൽ നിന്ന് രക്ഷപ്പെട്ടതിൽ ആശ്വസിച്ച് സുമ

ഇലന്തൂരിൽ(elanthoor) നിന്ന് ഇരട്ടനരബലി വാർത്തകൾ പുറത്തുവന്നപ്പോൾ എല്ലാവരേയും പോലെ സുമ ഞെട്ടി. പക്ഷേ, പിന്നീട് ആശ്വാസമായി. ലൈലയെന്ന കുറ്റവാളിയുടെ കൈകളിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസമായി ഈ നാല്പത്തിയഞ്ചുകാരി അതിനെ കാണുന്നു.
ഇലന്തൂരിലെ വീടിന്റെ മുന്നിലൂടെ നടന്നപ്പോൾ ഭക്ഷണം കഴിക്കാൻ സുമയെ ലൈല ക്ഷണിച്ചതും അസ്വാഭാവികത തോന്നിയതിനാൽ സുമ ക്ഷണം നിരസിച്ചതുമാണ് സംഭവം.

അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷൻ ജീവനക്കാരിയാണ് ഇടപ്പോൺ ചരുവിൽ വീട്ടിൽ എസ്. സുമ. കഴിഞ്ഞ സെപ്റ്റംബർ 10-ന് ഭഗവൽ സിങ്ങിന്റേയും ലൈലയുടേയും വീട് നിൽക്കുന്ന കാരംവേലി മണ്ണപ്പുറംഭാഗത്ത് സംഭാവന സ്വീകരി ച്ച ശേഷം ഇലന്തൂരേക്ക് നടന്നുവരിക യായിരുന്നു സുമ.

ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഇത്. റോഡിൽ ഒരാൾ പോലും ഉണ്ടായി രുന്നില്ല. ഭഗവൽസിങ്ങിന്റെ വീടിന്റെ മുൻഭാഗത്തെ കാവ് കണ്ട് അവിടേ ക്ക് നോക്കിയപ്പോൾ ലൈല നിൽക്കു ന്നുണ്ടായിരുന്നു. മോളേ എന്നുവിളിച്ചപ്പോൾ സുമ നിന്നു. ഭക്ഷണം എന്നായിരുന്നു ചോദ്യം. ഇല്ലെന്നും വീട്ടിൽ ചെന്നിട്ട് കഴിക്കാനിരിക്കുക യാണെന്നും സുമ പറഞ്ഞപ്പോൾ അതുവേണ്ട ഇവിടെനിന്ന് കഴിക്കാമെന്ന് ലൈല.

വേണ്ടെന്ന് സുമ പറഞ്ഞിട്ടും പിന്നേയും നിർബന്ധിച്ചു. എന്നാൽ വീട്ടിലേക്ക് കയറി ഇത്തിരി വെള്ളമെങ്കിലും കുടിച്ചിട്ട് പോകു എന്നായി ലൈല. എന്നാൽ പരിചയമി ല്ലാത്ത ഒരാളുടെ അസാധാരണമായ പ്രകൃതം കണ്ട് എത്രയും വേഗം പോകാൻ സുമ തീരു മാനിച്ചു. ജനസേവന കേന്ദ്രത്തിലേക്ക് സംഭാ വന വല്ലതും ചെയ്യുന്നെ ങ്കിൽ ആവാമെന്ന് സുമ പറഞ്ഞപ്പോൾ 60 രൂപ കൊടുക്കുകയും ചെയ്തു.

ബാബു എന്ന പേരിൽ അതിന്റെ രസീതും കൊടുത്തു. ലൈലയും സുമയും തമ്മിലു ള്ള സംഭാഷണത്തിനിടെ മുതിർന്ന ഒരാൾ എത്തിനോക്കിയിരുന്നതായി സുമ ഓർക്കുന്നു. അത് ഭഗവൽസി ങ്ങായിരുന്നെന്ന് ഇപ്പോൾ പുറത്തു വന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ ബോധ്യപ്പെടുകയും ചെയ്തു.

ഷാഫിയുടെ നിർദേശപ്രകാരം രണ്ടാമതൊരു സ്ത്രീയെ ബലി കൊടുക്കാനുള്ള അന്വേഷണ ത്തിലായിരുന്ന സമയമായിരുന്നെന്നു വേണം ലൈലയുടെ പ്രകൃതത്തിൽ നിന്ന് വായിച്ചെടുക്കാൻ. സുമയെ കണ്ട് രണ്ടരയാഴ്ച കഴിഞ്ഞശേഷമാണ് പദ്മ കൊല്ലപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News