Social Media; പാമ്പിൻറെ തലവെട്ടി പുറത്തെടുത്തത് നാഗമാണിക്യമോ? വീഡിയോ വൈറൽ

പുരാതന ഭാരതത്തിലെ പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള ഒരു വിശിഷ്ട രത്നമാണ് നാഗമാണിക്യം.നാഗമണി, നാഗ രത്നം, നാഗ റൂബി(N.R.) എന്നിങ്ങനെയും ഇതിനു പേരുകളുണ്ട്. പാതാളത്തിൽ ലഭിക്കുന്ന രത്നമാണിതെന്നും വിശ്വസിക്കുന്നു. എന്നാൽ ഇത് സങ്കൽപ്പം മാത്രമാണെന്നും വിശ്വസിക്കുന്നു.

പാമ്പിന്റെ തലയിൽ ആണ് നാഗമാണിക്യം ഉണ്ടെന്ന് വിശ്വസിക്കുന്നത്. സമീപകാലത്തായി പുറത്ത് വന്ന ഒരു വീഡിയോയിൽ ഒരു മൂർഖൻ പാമ്പിൻറെ തലയിൽ നിന്നും ഒരു കല്ല് പുറത്തെടുക്കുന്നത് കാണാം. എന്നാൽ ഇത് ശരിക്കും നാഗമാണിക്യമാണോ എന്ന് വ്യക്തമല്ല. സ്പാങ്ക് ആനിമൽസ് എന്ന പേജിലാണ് വീഡിയോ എത്തിയത്.

വയലുകൾക്കിടയിലെ മൺപാതയിൽ ഒരു മൂർഖൻ പാമ്പിനെ വീഡിയോയിൽ കാണാം. കയ്യിൽ തൂവാലയുമായി ഒരു വൃദ്ധൻ പാമ്പിനെ നിയന്ത്രിക്കുന്നുണ്ട്. അയാൾ മുന്നോട്ട് വരുമ്പോൾ പാമ്പ് പിന്നിലേക്ക് പോകുന്നു. പാമ്പ് വയലിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ, അയാൾ വാലിൽ പിടിച്ച് അടുത്തേക്ക് വലിച്ച് കൊണ്ടു വരുന്നു.

പാമ്പ് ചീറ്റുകയും കടിക്കാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അയാൾ സമർത്ഥമായി ഒഴിഞ്ഞ് മാറുന്നത് കാണാം.ഒടുവിൽ മൂർഖനെ പിടികൂടിയ മനുഷ്യൻ കത്തികൊണ്ട് അതിന്റെ തലയിൽ മുഴച്ച് നിന്ന ഭാഗത്ത് നിന്നും ഒരു ചെറിയ രത്നം പോലെയുള്ള ഒന്ന് പുറത്തെടുക്കുന്നു
പിന്നിടയാൾ മൂർഖനെ ഉപേക്ഷിക്കുന്നു. പാവം പാമ്പ് വേദന കൊണ്ട് പുളഞ്ഞിരിക്കുമെന്ന് ഉറപ്പ്.

ഈ വീഡിയോ പഴയതാണെങ്കിലും ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. വീഡിയോ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഇത് ശരിക്കും നാഗമാണിക്യമാണോ എന്ന തരത്തിലാണ് കമന്റുകൾ വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here