DYFI: ബലാത്സംഗം ചെയ്യുന്നവരെയും കൊലപാതകം ചെയ്യുന്നവരെയും സംരക്ഷിക്കുന്നതാണ് KPCC നിലപാട്: DYFI

ബലാത്സംഗം ചെയ്യുന്നവരെയും കൊലപാതകം ചെയ്യുന്നവരെയും സംരക്ഷിക്കുന്നതാണ് കെപിസിസി(KPCC) നിലപാടെന്ന വിമര്‍ശനവുമായി ഡിവൈഎഫ്ഐ(DYFI). നിഖിൽ പൈലിയുടെ കാര്യത്തില്‍ നടന്നത് കുന്നപ്പിള്ളിയുടെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്.

എംഎൽഎ ഒളിവിൽ പോയത് കെപിസിസി നേതൃത്വത്തിൻ്റെ അറിവോടെയാണെന്നും ഒളിവിൽ പോയാലും പൊലീസ് പിടികൂടുമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പ്രതികരിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും എം.വിൻസന്റ് എംഎൽഎയ്ക്കും സമാനമായ സംരക്ഷണം ലഭിച്ചുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.

അന്ധവിശ്വാസങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംവാദ സദസ്സുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Be scientific, Be Human എന്ന പേരിൽ 2000 സംവാദങ്ങൾ സംഘടിപ്പിക്കും. ജനങ്ങളിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും സനോജ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here