Ilanthoor; ഇലന്തൂർ നരബലി; പ്രതികളെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

പത്തനംതിട്ട ഇലന്തൂരിൽ നരബലി കേസിലെ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇതിനായി എറണാകുളത്തുനിന്നും പോലീസ് ഉദ്യോഗസ്ഥർ വൈദ്യൻ ഭഗവൽ സിംഗിന്റെ വീട്ടിലെത്തി പരിശോധന നടത്തി.

നരബലി കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാൻ തന്നെയാണ് പോലീസിൻ്റെ തീരുമാനം.
കൊലപാതകങ്ങൾ നടന്ന ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിൽ മൂന്നു പ്രതികളെയും എത്തിച്ചു തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിന് മുന്നോടിയായി എറണാകുളത്തു നിന്നു നാലു പോലീസുദ്യോഗസ്ഥർ വൈദ്യൻ്റെ വീട്ടൽ എത്തിയിരുന്നു. തെളിവെടുപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ വേണ്ടിയായിരുന്നു ഇവരുടെ സന്ദർശനം.

അതേസമയം, പ്രതികൾ കൊലയ്ക്കായി ഉപയോഗിച്ച ആയുധങ്ങൾ ആദ്യ തെളിവെടുപ്പിൽ തന്നെ കണ്ടെത്തിയിരുന്നു.കൂടുതൽ ആയുധങ്ങൾ ഉപയോഗിച്ചിട്ട് ഉണ്ടാകാം എന്നാണ് പോലീസിൻ്റെ നിഗമനം. ഇവ കണ്ടെത്താനായുള്ള ശ്രമം ഇലന്തൂരിൽ നാളെ പോലീസ് നടത്തും. വൈദ്യന്റെ വീട്ടിൽ നിന്ന് കൂടുതൽ വിരലടയാളം പോലീസിന് ശേഖരിക്കേണ്ടതുണ്ട്. പത്മയുടെയും റോസിലിൻ്റെയും കേസുകൾ എറണാകുളം പോലീസ് വെവ്വേറെയാണ് അന്വേഷിക്കുന്നത്. പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആയിരിക്കും ‘ വൈദ്യൻ്റെ വീട്ടിൽ നാളെ തെളിവെടുപ്പ് നടത്തുക.

എന്നാൽ ഇലന്തൂരിലെ വൈദ്യന്റെ വീട്ടിൽ ഇപ്പോഴും കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. പത്തനംതിട്ട പോലീസ് ഭഗൽ സിംഗിനേയും ഭാര്യ ലൈലയെ പറ്റിയും വിശദമായി അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളും പോലീസിന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News