ഇലന്തൂർ നരബലി പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. മുഹമ്മദ് ഷാഫി, ഭഗവത് സിംഗ്, ലൈല എന്നിവരെ എറണാകുളം പോലീസ് ക്ലബ്ബിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന്റെ പുരോഗതി അനുസരിച്ചാകും പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തുക.

ഇന്നലെ 12 ദിവസം കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ ചോദ്യം ചെയ്യലിനു ശേഷം 3 സ്റ്റേഷനിൽ ആയാണ് പാർപ്പിച്ചിരുന്നത്. മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കടവന്ത്ര സ്റ്റേഷനിലും ഭഗവത് സിങ്ങിനെ മുളവുകാട് സ്റ്റേഷനിലും ലൈലയെ കസബ സ്റ്റേഷനിലും ആണ് പാർപ്പിച്ചിരുന്നത്. പ്രതികളെ രാവിലെ 9 മണിയോടെ എറണാകുളം പോലീസ് ക്ലബ് എത്തിച്ച് ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

കൊച്ചി ഡിസിപി എസ് ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത് :ചോദിച്ചതിൽ ലഭിക്കുന്ന പുരോഗതി അനുസരിച്ച് നടത്താനാണ് പോലീസിന്റെ നീക്കം. എറണാകുളം ,കോട്ടയം, പത്തനംതിട്ട ജില്ലകളിൽ എത്തിച്ച് പ്രതികളെ തെളിവെടുപ്പ് നടത്തിയേക്കും. ആദ്യം മുഹമ്മദ് ഷാഫിയുമായി എറണാകുളം ജില്ലയിൽ ആകും തെളിവെടുപ്പ് .

കൊല്ലപ്പെട്ട സ്ത്രീകളെ മുഹമ്മദ് ഷാഫി വാഹനത്തിൽ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൂടാതെ ചിറ്റൂർ റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സ്ത്രീകളുടെ ആഭരണങ്ങൾ മുഹമ്മദ് ഷാഫി പണയം വച്ചിട്ടുണ്ട്. നാലര പവൻ പണയപ്പെടുത്തി ഒരു ലക്ഷത്തി 10000 രൂപ വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തും. അതിനുശേഷം ആകും കൊലപാതകം നടന്ന തിരുവല്ല ഇളന്തൂരിൽ തെളിവെടുപ്പ് നടത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News