
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(sitaram yechuri) കത്തയച്ചു. തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് കത്തയച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ ക്ഷേമ നടപടികളുടെ നയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നിയന്ത്രിക്കാനോ വിലയിരുത്താനോ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല.
നല്‍കിയ വാഗ്ദാനങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളുടെ അളവ്, വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള അധിക വിഭവസമാഹരണ പദ്ധതിയുടെ സാമ്പത്തിക സുസ്ഥിരത തുടങ്ങിയ മേഖലകളിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഇത് രാഷ്ട്രീയവും നയപരവുമായ പ്രശ്നങ്ങളാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവങ്മൂലത്തില്‍ പറയുന്നത് തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഏതെങ്കിലും സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് ബന്ധപ്പെട്ട പാര്‍ട്ടിയുടെ നയപരമായ തീരുമാനമാണെന്നാണ്.
അത്തരം നയങ്ങള്‍ സാമ്പത്തികമായി ലാഭകരമാണോ അതോ സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്നത് സംസ്ഥാനത്തെ വോട്ടര്‍മാര്‍ പരിഗണിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ട ഒരു ചോദ്യമാണ്. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ വിജയിക്കുന്ന പാര്‍ട്ടി എടുക്കുന്ന സംസ്ഥാന നയങ്ങളും തീരുമാനങ്ങളും നിയന്ത്രിക്കാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴത്തെ തീരുമാനം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് ഘടകവിരുദ്ധമാണ്. ഭേദഗതികള്‍ പിന്‍വലിക്കണമെന്നും യെച്ചൂരി കത്തിലൂടെ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here