ADVERTISEMENT
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കത്തയച്ചു. തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് കത്തയച്ചത്.
ഭരണഘടന അനുച്ഛേദം 324 തെരഞ്ഞെടുപ്പ് നിയന്ത്രണത്തിന് അധികാരം നൽകുന്നുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ക്ഷേമ നടപടികളുടെ നയ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും നിയന്ത്രിക്കാനോ വിലയിരുത്താനോ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നും യെച്ചൂരി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവങ്മൂലത്തില്‍ പറയുന്നത് തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഏതെങ്കിലും സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നത് ബന്ധപ്പെട്ട പാര്‍ട്ടിയുടെ നയപരമായ തീരുമാനമാണെന്നാണ്. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ വിജയിക്കുന്ന പാര്‍ട്ടി എടുക്കുന്ന നയങ്ങളും തീരുമാനങ്ങളും നിയന്ത്രിക്കാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു അതിനാൽ തന്നെ ഇപ്പോഴത്തെ തീരുമാനം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് ഘടകവിരുദ്ധമാണെന്നും ഭേദഗതികള്‍ പിന്‍വലിക്കണമെന്നും യെച്ചൂരി കത്തിലൂടെ ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.