കാപ്പ ചുമത്തിയ പ്രതിയുടെ ഒളിസങ്കേതത്തിൽ  പരിശോധന; കണ്ടെത്തിയത് 50ലക്ഷത്തിന്റെ ലഹരിയും ആയുധങ്ങളും

കാപ്പ ചുമത്തിയ പ്രതിയുടെ ഒളിസങ്കേതത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ 50 ലക്ഷത്തിൻ്റെ ലഹരിയും വടിവാൾ അടക്കമുള്ള ആയുധങ്ങളും കണ്ടെത്തി. ജില്ലയിൽ പ്രവേശന വിലക്ക് ലംഘിച്ച് കടന്ന മലപ്പുറം പൊന്നാനി അഴീക്കൽ ഷമീമിൻ്റെ തിരൂരിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.

നിരവധി ക്വട്ടേഷൻ കേസുകളിലും മയക്കുമരുന്ന് കടത്തു കേസുകളിലും പ്രതിയായ പൊന്നാനി അഴീക്കൽ ഷമീമിൻ്റെ തിരൂരിലെ ലോഡ്ജിൽ നിന്നാണ് ലഹരി വസ്തുക്കളും 2 വടിവാളുകളും കണ്ടെടുത്തത്. വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഷമീമിനെ പിടികൂടിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് വീണ്ടും ലഹരികടത്ത് സജീവമായ വിവരം ലഭിച്ചത്. തുടർന്നുള്ള പരിശോധനയിൽ കൂട്ടാളികളായ 4 പേരെയും തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുറത്തൂർ നവാസ്, ചേന്നര സ്വദേശി മുഹമ്മദ് ഷാമിൽ, പൊന്നാനി സ്വദേശികളായ വിഷ്ണു , ബദറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News