ADVERTISEMENT
മല്ലികാർജുൻ ഖാര്ഗെക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ശശി തരൂർ.മാർഗനിർദേശം ലംഘിക്കുകയാണ് ഗെഹ്ലോട്ട് ചെയ്തതെന്നും ചുമതല വഹിക്കുന്നവർ പ്രചാരണം നടത്തരുതെന്ന് നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരം നടപടികളെന്നും തെരഞ്ഞെടുപ്പ് വരണാധികാരിയാണ് ഇതിൽ നടപടി എടുക്കേണ്ടതെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
അതേസമയം, അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കുകയാണ് മുതിർന്ന നേതാക്കളടക്കം മല്ലികാർജുന ഖാർഗക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തുന്നത് എന്നാൽ കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ആശയക്കുഴപ്പം തുടരുകയാണ്.
നേരത്തേ തയ്യാറാക്കിയ പട്ടികയിൽനിന്ന് ദിവസങ്ങൾക്കുള്ളിൽ അഞ്ഞൂറോളം പേരുകൾ വെട്ടി പകരം, പുതുതായി അറുന്നൂറിലധികം പേരുകൾ ഉൾപ്പെടുത്തി. കഴിഞ്ഞ മാസം 30നു ഈ മാസം 5നും ശശി തരൂരിനു പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി കൈമാറിയ പട്ടികകളിലാണു വിവിധ സംസ്ഥാനങ്ങളിലെ വോട്ടർമാരുടെ പേരുകളിൽ വ്യത്യാസമുള്ളത്. 5 ദിവസത്തിനിടെ അഞ്ഞൂറോളം പേർ പുറത്താവുകയും പകരം അറുന്നൂറിലേറെ പേർ ഉൾപ്പെടുകയും ചെയ്തത് എങ്ങനെയെന്ന് തരൂർ പക്ഷം ചോദിക്കുന്നു.
എന്നാൽ മല്ലികാർജുൻ ഖാർഗെ ഇന്ന് തമിഴ്നാട്ടില്‍ പ്രചാരണം നടത്തും. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി ഖാർഗെ കൂടികാഴ്ച നടത്തും. ശശി തരൂർ ഇന്ന് വോട്ടുതേടി മധ്യപ്രദേശിലും ബിഹാറിലുമാണ് പ്രചാരണം നടത്തുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.