Doctor: വിശ്രമിക്കരുത്; പ്രശ്നങ്ങളുണ്ടെങ്കിൽ ഭർത്താവ് ബാറിൽ പോണം; രോഗിക്ക് ഡോക്ടറുടെ അധിക്ഷേപ കുറിപ്പടി

തൃശൂരിൽ(thrissur) ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിക്ക് ഡോക്ടറുടെ അധിക്ഷേപം. കാലുവേദനയുമായി ചെന്ന രോഗിക്ക് കുറിപ്പടിയായി എഴുതി നൽകിയത് വിശ്രമിക്കരുതെന്നും പ്രശ്നങ്ങളുണ്ടെങ്കിൽ ഭർത്താവ് ബാറിൽ പോകണമെന്നുമുള്ള നിർദേശം. ദയാ ഹോസ്പ്പിറ്റലിനെതിരെയാണ് ഗുരുതരമായ ആരോപണം.

Eldhose Kunnappilly: ഒളിവിലാണെങ്കിലും…. സാക്ഷിയെ ഭീഷണിപ്പെടുത്തി കുന്നപ്പിള്ളി

ഒളിവിലിരുന്ന് ഒളിയമ്പെയ്ത് എൽദോസ് കുന്നപ്പിള്ളി(eldhose kunnappilly). പീഡനക്കേസില്‍ ഒളിവില്‍ തുടരുമ്പോ‍ഴും സാക്ഷിയെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് എംഎൽഎ(congress mla). പരാതിക്കാരിയുടെ സുഹൃത്തിനാണ് വാട്സാപ്പിലൂടെ ഭീഷണിസന്ദേശമയച്ചത്. ഇതിന്റെ സ്ക്രീൻഷോട്ട് കൈരളിന്യൂസിന് കിട്ടി.

അതേസമയം, എൽദോസ് കുന്നപ്പള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടി ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കി. പണം കൊടുത്ത് പരാതി പിന്‍വലിക്കാന്‍ ശ്രമിച്ചതിന് വിജിലന്‍സും അന്വേഷണം ആരംഭിച്ചു. ഇതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ കോടതിയില്‍ നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News