യൂണിഫോം കളർകോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കും, വാഹന പരിശോധനകൾ തുടരും ; മന്ത്രി ആന്റണി രാജു

ടൂറിസ്റ്റ് ബസ്സുകളുടെ യൂണിഫോം കളർ കോഡില്‍ തീരുമാനം ഉടന്‍ നടപ്പാക്കിയത് ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. ഫിറ്റ്നസ് സമയത്തിനകം മാറ്റുകയെന്ന ഉദാരമായ സമീപനമായിരുന്നു സർക്കാർ സ്വീകരിച്ചത്. വാഹന പരിശോധന താത്ക്കാലികമായിരിക്കില്ല, കർശനമായ തുടർച്ചയായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, യൂണിഫോം കളർകോഡില്ലാത്ത ടൂറിസ്റ്റ് ബസ്സുകൾ പിടിച്ചെടുക്കുമെന്നും സമയം നീട്ടി ആവശ്യപ്പെട്ട് വാഹന ഉടമകൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും മന്ത്രി അറിയിച്ചു.യൂണിഫോം കളർ കോഡില്ലാത്ത വാഹനങ്ങൾ റോഡിലിറക്കരുതെന്ന ഹൈക്കോടതി ഉത്തരവിനനുസരിച്ചാണ് സർക്കാർ തീരുമാനം.വാഹനങ്ങൾ നിയമം ലംഘിച്ചാൽ പരിശോധിക്കേണ്ട ഉദ്യോഗസ്ഥന് കൂടി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ നിയമലംഘനം നടത്തിയ രണ്ട് ടൂറിസ്റ്റ് ബസ്സുകളുടെ യാത്ര മോട്ടോർവാഹന വകുപ്പ് തടഞ്ഞു. മലപ്പുറം ചങ്ങരംകുളത്തു നിന്നും പൊന്നാനിയിൽ നിന്നും വന്ന ബസ്സുകളാണ് പാലക്കാട് എടത്തറയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്. ഒരു ബസിൽ സ്പീഡ് ​ഗവർണർ ഇല്ല. മറ്റൊരു ബസിലെ സ്പീഡ് ​ഗവർണർ പ്രവർത്തിക്കുന്നില്ല എന്നീ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് വാഹനങ്ങൾ തടഞ്ഞത്. രാമേശ്വരത്ത് പോകുന്ന ബസുകളാണ് തടഞ്ഞത്.

ടൂറിസ്റ്റ് ബസിൽ നിയമലംഘനം നടത്തിയതിനെ തുടർന്ന് ബ്രണ്ണൻ കോളജിലെ ബിബിഎ വിദ്യാർത്ഥികളുടെ ചിക്കമംഗളുരു യാത്ര മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്. കോഴിക്കോട് നിന്നെത്തിയതാണ് ബസ്സ്. കണ്ണൂരിലെ ടൂറിസ്റ്റ് ബസ്സുകാരുടെ സംഘടന അറിയിച്ചതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുകയായിരുന്നു. വിദ്യാർത്ഥികളെ കയറ്റുന്നതിന് തൊട്ടു മുൻപാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി യാത്ര തടഞ്ഞത്.

അതുപോലെ തന്നെ നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൊല്ലത്ത് നിന്നും പിടിച്ചെടുത്തു. ചേർത്തലയിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിച്ച ‘വൺ എസ്’ എന്ന ബസാണ് പിടിച്ചെടുത്തത്. സർക്കാർ നിർദ്ദേശിച്ച വെള്ളനിറം ബസിൽ അടിച്ചിരുന്നില്ല. കൊല്ലം നഗരത്തിലെ ടിടിസി കോളേജിൽ നിന്നുള്ള വിദ്യാർഥികളുമായി വിനോദയാത്ര പോകാൻ എത്തിയ ബസാണ് പിടിച്ചെടുത്തത്. തുടർന്ന് വിനോദയാത്രക്കുള്ള അനുമതി എംവിഡി ഉദ്യോഗസ്ഥർ റദ്ദാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News