‘ഓർമകൾക്കെന്ത് സുഗന്ധം’; 22 വര്‍ഷം പഴക്കമുള്ള കാറിനെ പുത്തനാക്കി എം ജി ശ്രീകുമാര്‍

22 വര്‍ഷം പഴക്കമുള്ള തന്റെ ഒരു മാരുതി 800 നെ മിനുക്കിയെടുത്ത് നിരത്തിലിറക്കി ഗായകൻ എം ജി ശ്രീകുമാർ. കൊല്ലം അയത്തില്‍ എസ്‌എസ് ഡീറ്റെയ്‌ലിങ് സ്റ്റുഡിയോയിലാണ് കാറിനെ അടിമുടിമാറ്റി പുത്തനാക്കി നിരത്തിലിറക്കിയത്. ചെന്നൈയിലെത്തിയ ശേഷം 2000ൽ എംജി വാങ്ങിയ ആദ്യ കാറാണ് ഈ മാരുതി 800.

മോഹൻലാൽ, പ്രിയദർശൻ തുടങ്ങിയ ഒട്ടേറെ പ്രമുഖരെയുമായി യാത്ര ചെയ്ത വാഹനമാണിത്. ഇതിൽ പോയി പാടിയ പാട്ടുകളിൽ കൂടുതലും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു. നരസിംഹത്തിലെ പഴനിമല മുരുകൻ പാടാനും ഇതിലാണ് പോയതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഉപയോഗിക്കാതെയായി. 4 മാസം മുൻപ് ചെന്നൈയിൽ നിന്ന് ഒരുവിധം തിരുവനന്തപുരത്തെത്തിച്ചു. ഉപേക്ഷിക്കാൻ മനസ്സുവന്നില്ല. അതിനാൽ ഇവിടെ എത്തിച്ച് പെയിന്റിങ് അടക്കമുള്ള ജോലികൾ പൂർത്തിയാക്കി. ഉടൻ തന്നെ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് രെജിസ്ട്രേഷനാണ് വണ്ടി അതുകൊണ്ട് തന്നെ ചെന്നൈയിലാണ് കാർ ഉപയോഗിച്ചിരുന്നതും. അന്ന് ഒന്നരലക്ഷത്തിനാണ് എം ജി ഈ വാഹനം സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News