Gyanvapi Masjid; ഹിന്ദു സംഘടനകൾക്ക് തിരിച്ചടി,ഗ്യാൻവാപിയിൽ കാർബൺ ഡേറ്റിങ് പരിശോധന നടത്താനാകില്ല

ഗ്യാൻവാപ്പി കേസിൽ ഹൈന്ദവ സംഘടനകൾക്ക് സംഘടനകള്‍ക്ക് തിരിച്ചടി. പള്ളിയില്‍ കണ്ടെത്തിയ ശിവലിംഗത്തിൻ്റെ കാർബൺ ഡേറ്റിംഗ് നടത്തണമെന്ന ഹര്‍ജി തള്ളി വാരാണസി ജില്ലാക്കോടതി. ഗ്യാൻ വാപി മസ്ജിദിൽ ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സ്ത്രീകളാണ് ശിവലിംഗത്തിൻ്റെ കാലപ്പഴക്കം നിശ്ചയിക്കാൻ കാർബൺ ഡേറ്റിംഗ് വേണമെന്ന ആവശ്യവും ഉന്നയിച്ചത്.

അതേസമയം, ശിവലിംഗത്തിന്‍റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ കാര്‍ബണ്‍ ഡേറ്റിങ് നടത്തണമെന്ന ആവശ്യത്തിനെതിരെ മസ്ജിദ് കമ്മിറ്റി രംഗത്തെത്തിയിരുന്നു. കോടതി മസ്ജിദ് കമ്മിറ്റിയുടെ നിലപാട് തേടിയതോടെ ശാസ്ത്രീയ പരിശോധനയ്ക്കെതിരെ പള്ളിക്കമ്മിറ്റി കോടതിക്ക് മറുപടി നല്‍കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News