Assembly-Election; ഹിമാചലിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബർ 12ന്

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടുത്ത മാസം 12ന് വോട്ടെടുപ്പും ഡിസംബര്‍ 8ന് വോട്ടെണ്ണലും നടക്കും.. ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് പ്രഖ്യാപിക്കും. ഹിമാചലിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനവും ഉയരുന്നു

ഇരു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഒരുമുച്ചു പ്രഖ്യാപിക്കേണ്ടതെങ്കിലും കാലാവസ്ഥാ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഹിമാചലിലെ തെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കുന്നതെന്ന വിശദീകരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയത്. കമ്മീഷന്റെ പ്രഖ്യാപനം പ്രകാരം ഹിമാചലിലെ 68 സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരും. 25 മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം. 27ന് സൂക്ഷ്മ പരിശോധന. അടുത്തമാസം 12ന് 68 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 8നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോട്ടെടുപ്പ് നടത്തുക. പോളിംഗ് ശതമാനം കൂട്ടാനുള്ള നടപടി ഉണ്ടാകുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ രാജീവ് കുമാര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍വര്‍ഷത്തില്‍ ഒരു തവണ മാത്രമേ പേര് ചേര്‍ക്കാന്‍ കഴിയൂ എന്നത് ഭേദഗതി ചെയ്തു. ഇനി മുതല്‍ ഒരു വര്‍ഷത്തില്‍ 4 തവണ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. തെരഞ്ഞെടുപ്പ് സുതാര്യമാക്കാനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ വ്യക്തമാക്കി. അതേ സയമം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്ന ക്മീഷന്‍ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്.. പ്രധാനമന്ത്രിക്ക് ഇനിയും ഗുജറാത്തില്‍ കുറച്ചുകൂടി ഉത്ഘാടനങ്ങള്‍ ബാക്കിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here