Eldhose Kunnappilly: എല്‍ദോസ് കുന്നപ്പിള്ളിയെ കാണ്മാനില്ലെന്ന് വി ഡി സതീശന്‍ പറയുന്നത് ആശങ്കയുണര്‍ത്തുന്ന വാര്‍ത്ത: അഡ്വ.രശ്മിത രാമചന്ദ്രന്‍

പീഡനകേസില്‍ ഒളിവില്‍ കഴിയുന്ന കോണ്‍ഗ്രസിന്റെ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി എവിടെയാണെന്ന് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത് ആശങ്കയുണര്‍ത്തുന്ന വാര്‍ത്തയാണെന്ന് അഡ്വ.രശ്മിത രാമചന്ദ്രന്‍.

പണ്ട് കശ്മീരില് യൂസുഫ് തരിഗാമി എന്ന CPI( M) – ന്റെ പ്രിയപ്പെട്ട MLA രാഷ്ട്രീയ കാരണങ്ങളാല് തടങ്കലില് ആയി അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരങ്ങളും പുറം ലോകത്തിന് ലഭിക്കാതെ വന്നപ്പോള് party ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി Supreme കോടതിയില് Habeas Corpus file ചെയ്തു സ്വന്തം MLA- യെ കാണാന് പോയിരുന്നു. അനുകരിക്കാന് പറ്റുന്ന മാതൃക തന്നെയാണ് ഇതെന്നാണ് രശ്മിത ഫേസ്ബുക്കില്‍ കുറിച്ചത്.

കുറിപ്പ്

ജനങ്ങള്‍ തിരഞ്ഞെടുത്തു നിയമസഭയിലേക്ക് അയച്ച ഒരു ജനപ്രതിനിധി- യെ കുറിച്ച് യാതൊരു വിവരവും ഇല്ല എന്ന് പറയുന്നത് അദ്ദേഹത്തിന്റെ പാര്‍ടിയുടെ ഉന്നതനായ നേതാവ് ആണ്! ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്ത ആണിത്. പ്രിയ ജനപ്രതിനിധിക്ക് എന്തെങ്കിലും അപകടം സംഭവിച്ചു കാണുമോ എന്ന് ആശങ്ക തോന്നിയാലും സ്വാഭാവികം…. ( അദ്ദേഹത്തിന് നന്മ മാത്രം സംഭവിക്കട്ടെ ! ഭൂമിയില്‍ സന്മനസ്സ് ഉള്ളവര്‍ക്ക് സമാധാനം!)

പണ്ട് കശ്മീരില്‍ യൂസുഫ് തരിഗാമി എന്ന CPI( M) – ന്റെ പ്രിയപ്പെട്ട MLA രാഷ്ട്രീയ കാരണങ്ങളാല്‍ തടങ്കലില്‍ ആയി അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരങ്ങളും പുറം ലോകത്തിന് ലഭിക്കാതെ വന്നപ്പോള്‍ party ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി Supreme കോടതിയില്‍ Habeas Corpus file ചെയ്തു സ്വന്തം MLA- യെ കാണാന്‍ പോയിരുന്നു. അനുകരിക്കാന്‍ പറ്റുന്ന മാതൃക തന്നെയാണ് ഇത്…….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News