V Sivankutty: സ്‌കൂള്‍ പരിസരത്തുണ്ടാകുന്ന സംഘര്‍ഷ സാധ്യത തടയാന്‍ കര്‍ശനമായ നടപടികള്‍ സ്‌കൂള്‍ അധികൃതര്‍ കൈക്കൊള്ളണം: മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂള്‍ പരിസരത്ത് ഉണ്ടാകുന്ന സംഘര്‍ഷ സാധ്യത തടയാന്‍ അധികൃതര്‍ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അപൂര്‍വ്വം ചില സ്‌കൂളുകളില്‍ സമാധാനപരമായ പഠനാന്തരീക്ഷത്തിന് ഭംഗം വരുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇക്കാര്യം കര്‍ശനമായി പരിശോധിച്ച് നടപടി എടുക്കണം.

സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം നടക്കുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം. ഏതെങ്കിലും കുട്ടി ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ടു എന്ന് കണ്ടെത്തുകയാണെങ്കില്‍ അടിയന്തിര ശാസ്ത്രീയ ഇടപെടലുകള്‍ നടത്തണം.

കഴിഞ്ഞ ദിവസം മലപ്പുറത്തും കണ്ണൂരിലും സ്‌കൂള്‍ പരിസരത്ത് ഉണ്ടായ സംഘര്‍ഷങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ആവശ്യമെങ്കില്‍ സ്‌കൂള്‍ നില്‍ക്കുന്ന സ്റ്റേഷന്‍ പരിധിയിലെ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി സ്‌കൂള്‍ അധികൃതര്‍ നടപടി കൈക്കൊള്ളണമെന്നും മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News