
പരിക്കേറ്റ് പുറത്തായ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമി ടി20 ലോകകപ്പിനുള്ള ടീമില്‍ ഇടംപിടിച്ചു. സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയാണ് ഷമിയെ പകരക്കാരനായി പ്രഖ്യാപിച്ചത്.
നിലവില്‍ താരം ഓസ്ട്രേലിയയില്‍ എത്തി ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്. ഷമിക്കൊപ്പം ഓസ്ട്രേലിയയിലേക്ക് പറക്കുന്ന മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ബേക്ക്അപ്പ് താരങ്ങളായി ടീമിലുണ്ടാകും.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here