Simcard: തെരുവുകളിലെ സിംകാര്‍ഡ് വില്‍പ്പന തടയണം : മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

തെരുവുകളില്‍ നടക്കുന്ന മൊബൈല്‍ സിംകാര്‍ഡ് വില്‍പ്പന നിരോധിക്കണമെന്ന ഹര്‍ജിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആധാര്‍ കാര്‍ഡ് ഹാജരാക്കി വാങ്ങേണ്ട സിംകാര്‍ഡ് യാതൊരു നിയന്ത്രണവുമില്ലാതെയാണ് തെരുവുകളില്‍ വില്‍ക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങാതെ വില്‍പ്പന നടത്തുന്ന സിംകാര്‍ഡുകള്‍ ഉപയോഗിച്ച് രാജദ്രോഹ പ്രവര്‍ത്തനങ്ങള്‍ വരെ നടക്കുന്നതായി പരാതിയുണ്ടെന്ന്ജി. തമീം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News