പൂയപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വയോധികയുടെ മരണം; കൊലപാതകമെന്ന് തെളിഞ്ഞു, മകള്‍ അറസ്റ്റില്‍

വെളിനല്ലൂര്‍ വില്ലേജില്‍ കരിങ്ങന്നൂര്‍ പി ഒ യില്‍ ആലുംമൂട് , ഇരപ്പില്‍ വെള്ളച്ചാട്ടത്തന് സമീപം സുജാ വിലാസം വീട്ടില്‍ താമസിച്ചു വന്ന
സുജാത അയല്‍വാസിയുടെ വസ്തുവില്‍ മരിച്ചു കിടന്നതു കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട സുജാതയും 31 വയസുള്ള മകള്‍ സൗമ്യയും മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.

മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവിയുടെ നിര്‍ദ്ദേശപ്രകാരം കൊട്ടാരക്കര DySP വിജയകുമാര്‍ ജി.ഡി യുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലും ശാസ്ത്രീയമായി ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലും കൊല്ലപ്പെട്ട സുജാതയുടെ മകളായ സൗമ്യ തന്നെ ആണ് കൊലപാതകം നടത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു. സുജാതയും മകള്‍ സൗമ്യയും സ്ഥിരം മദ്യപിച്ച് വഴക്ക് കൂടുന്നത് പതിവായിരുന്നു, അവരുടെ പുരയിടത്തിലെ മരം വിറ്റ വകയില്‍ കിട്ടിയ പൈസയെച്ചൊല്ലിയുണ്ടായ തര്‍ക്കവും, ടി തുക കൈക്കലാക്കണമെന്നുള്ള ആഗ്രഹവും, മകള്‍ സൗമ്യയുടെ വഴിവിട്ട ജീവിതത്തിന് സുജാത എതിര് നിന്നതിലുമുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പ്രതി സൗമ്യ കുറ്റസമ്മതം നടത്തിയിട്ടുള്ളതാണ്.

പൂയപ്പള്ളി സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷ് , ജയപ്രദീപ്, ഉണ്ണിക്കൃഷ്ണപിള്ള, ASI മാരായ രാജേഷ്, ഷിബു, അനില്‍കുമാര്‍, SCPO മാരായ ജുമൈല, റീന, രജനി, സിപി മാരായ മധു, മുരുകേഷ്, വിഷ്ണു, ബിജു, ജിതിന്‍ പോള്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here