Human Sacrifice: പത്മയുടെ സ്വര്‍ണം പണയം വച്ച തുകയുടെ ഒരു വിഹിതം ഭാര്യക്ക് നല്‍കി

നരബലിയ്ക്കിരയാക്കിയ പത്മയുടെ സ്വര്‍ണം പണയം വച്ച തുകയുടെ ഒരു വിഹിതം ഭാര്യയ്ക്ക് കൈമാറിയതായി മുഖ്യപ്രതി മുഹമ്മദ് ഷാഫി.നാല്പതിനായിരം രൂപയാണ് ഭാര്യയ്ക്ക് നല്‍കിയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.എന്നാല്‍ വണ്ടി വിറ്റുകിട്ടിയ തുകയാണെന്നാണ് ഷാഫി തന്നോട് പറഞ്ഞിരുന്നതെന്ന് ഭാര്യ നഫീസ പോലീസിനോട് പറഞ്ഞു.ഇതിനിടെ ഷാഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, സ്ത്രീകളെ ഇലന്തൂരിലെത്തിച്ച വാഹനത്തിന്റെ രേഖകള്‍ ഉള്‍പ്പടെ പോലീസ് പിടിച്ചെടുത്തു.

കൊലപാതകത്തിന് ശേഷം പത്മയുടെ മൃതദേഹത്തില്‍ നിന്ന് ഊരിയെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ പണയം വെച്ചതായി ചോദ്യം ചെയ്യലിനിടെ ഷാഫി പോലീസിനോട് പറഞ്ഞിരുന്നു. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് സ്വര്‍ണ്ണം പണയപ്പെടുത്തി ഷാഫി വാങ്ങിയത്. ഇതില്‍ നിന്ന് നാല്‍പ്പതിനായിരം രൂപ ഭാര്യയ്ക്ക് നല്‍കിയിരുന്നതായി ഷാഫി പോലീസിന് മൊഴി നല്‍കി .

എന്നാല്‍ വണ്ടി വിറ്റു കിട്ടിയ പണമാണെന്നാണ് ഷാഫി തന്നോട് പറഞ്ഞതെന്ന് ഭാര്യ നഫീസ പോലീസിനോട് പറഞ്ഞു.ഷാഫിയുടെ ഗാന്ധി നഗറിലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് നഫീസയില്‍ നിന്നും മൊഴിയെടുത്തിരുന്നു.

ഭാര്യയുടെ ഫോണില്‍ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് രൂപീകരിച്ച ഷാഫി പിന്നീട് ഈ ഫോണ്‍ നശിപ്പിച്ചുവെന്നും നഫീസ പോലീസിനെ അറിയിച്ചു.കഴിഞ്ഞ മാസം വീട്ടില്‍ വഴക്കിനിടെ ഷാഫി ഈ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചുവെന്നാണ് മൊഴി.
ഇതിനിടെ ഷാഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, സ്ത്രീകളെ ഇലന്തൂരിലെത്തിച്ച വാഹനത്തിന്റെ രേഖകളും ബാങ്ക് ഇടപാടിന്റെ രേഖകളും പോലീസ് പിടിച്ചെടുത്തു.ഷാഫിയുടെ മരുമകന്റെ പേരിലുള്ളതാണ് ഈ വാഹനമെന്നും രേഖകളില്‍ നിന്ന് വ്യക്തമായി.

ഷേണായീസ് റോഡില്‍ ഷാഫി നടത്തിയിരുന്ന ഹോട്ടലിലും പോലീസ് പരിശോധന നടത്തി.12 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ട 3 പ്രതികളുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ചോദ്യം ചെയ്യല്‍ പുരോഗതിയനുസരിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News