വിനോദ് വൈശാഖിക്ക് തിക്കുറിശി സാഹിത്യ പുരസ്‌കാരം

കവിയും മലയാളംമിഷന്‍ രജിസ്ട്രാറുമായ വിനോദ് വൈശാഖി യുടെ ‘പുരികങ്ങള്‍ക്കിടയിലെ സൂര്യോദയം ‘എന്ന കാവ്യസമാഹാരം തിക്കുറിശ്ശി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായി. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ്ചെയര്‍മാനായും കേരളസര്‍വകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കോവളം കവികള്‍ സ്മാരക സമിതി ജനറല്‍ കണ്‍വീനറും പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമാണ്.

മഴയെരിയും കാലം, കൈതമേല്‍ പച്ച, ചായക്കടപ്പുഴ, പുരികങ്ങള്‍ക്കിടയിലെ സൂര്യോദയം, ഓലപ്പൂക്കള്‍ തുടങ്ങിയവ കവിത സമാഹാരങ്ങളാണ്. അബുദാബി ശക്തി അവാര്‍ഡ് ,മൂലൂര്‍ അവാര്‍ഡ്, പുനലൂര്‍ ബാലന്‍ അവാര്‍ഡ് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുണ്ടശ്ശേരി കവിത പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 16 ന് അയ്യങ്കാളി ഹാളില്‍ മന്ത്രി വി ശിവന്‍ കുട്ടി മന്ത്രി ആന്റണി രാജു എന്നിവര്‍ വിതരണം ചെയ്യും. ജിഷ അഭിനയ നാടകത്തിനും സലിന്‍ വി മാങ്കുഴി കഥയ്ക്കും അവാര്‍ഡിനര്‍ഹരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News