DYFI: എംഎല്‍എയെ കണ്ടെത്തി നല്‍കണം; എല്‍ദോസ് കുന്നപ്പിള്ളിയെ കാണാനില്ലെന്ന് പരാതി നല്‍കി ഡിവൈഎഫ്ഐ

പീഡനക്കേസില്‍ പ്രതിയായി ആറുദിവസമായി ഒളിവിലായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നിപ്പിള്ളിയെ കണ്ടുപിടിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ പൊലീസില്‍ പരാതി. മണ്ഡലത്തിലെ വോട്ടര്‍മാരുടെ പൊതു ആവശ്യങ്ങള്‍ക്ക് എംഎല്‍എയെ കിട്ടുന്നില്ലെന്നും പൊലീസ് എത്രയുംവേഗം എംഎല്‍എയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് പി എ അഷ്‌കറാണ് പരാതി നല്‍കിയത്.

എംഎല്‍എ ഓഫീസ് അടിച്ചിട്ടിരിക്കുകയാണ്. ഫോണ്‍ സ്വിച്ച് ഓഫ് ആണ്. എംഎല്‍എയുടെ പാര്‍ടി നേതാക്കള്‍ക്കും മണ്ഡലത്തിലെ മറ്റു വോട്ടര്‍മാര്‍ക്കും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല – അഷ്‌കര്‍ പെരുമ്പാവൂര്‍ പൊലീസ് എസ്എച്ച്ഒയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here